സിനിമ താരങ്ങളെല്ലാം കണ്ടു പഠിക്കേണ്ടതുണ്ട് തൃഷയുടെ സേവന മനസ്ഥിതി; ഈ നടി മാതൃകയാണ്

കാഞ്ചീപുരം : സേവന സന്നദ്ധതയുടെ വേറിട്ട അദ്ധ്യായം രചിച്ച് തെന്നിന്ത്യന്‍ താരസുന്ദരി തൃഷ  മാതൃകയാവുകയാണ്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം നെമ്മള്ളി നിവാസികള്‍ക്ക് ശൗചാലയം നിര്‍മ്മിച്ചാണ് നടി ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ടോയ്‌ലറ്റ് നിര്‍മ്മാണ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന തൃഷയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. യൂണിസെഫ്, താരവുമായി സഹകരിച്ചാണ് ശൗചാലയ നിര്‍മ്മാണ പദ്ധതി നടപ്പാക്കുന്നത്.
ഇക്കഴിഞ്ഞ നവംബറില്‍ യൂണിസെഫിന്റെ സെലിബ്രിറ്റി അഡ്വക്കേറ്റ് സ്റ്റാറ്റസ് തൃഷയ്ക്ക് ലഭിച്ചിരുന്നു. യൂണിസെഫ് പിന്‍തുണയോടെ കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശപ്പോരാട്ടങ്ങളില്‍ തൃഷ മുന്‍പന്തിയിലുണ്ട്.ശൈശവ വിവാഹം,ബാലവേല, ലൈംഗിക ചൂഷണം,കുട്ടികളിലെ അനീമിയ എന്നിവയ്‌ക്കെതിരെയെല്ലാം ഉറച്ച ശബ്ദമായി തൃഷ രംഗത്തുണ്ട്. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന അത്യപൂര്‍വം താരങ്ങളില്‍ ഒരാളാണ് തൃഷ.സിനിമാ താരങ്ങള്‍ക്ക് മാത്രമല്ല, നാടിന്റെ നന്‍മയ്ക്ക് സേവന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ക്കും ഈ അഭിനേത്രി നല്ല മാതൃകയാണ്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here