എഡിജിപി സുധേഷ് കുമാറിനെ മാറ്റി

തിരുവനന്തപുരം : പൊലീസുകാരെക്കൊണ്ട് ദാസ്യവേല ചെയ്യിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് എഡിജിപി സുധേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റി. പൊലീസ് സേനയ്ക്ക് പുറത്ത് എവിടെയെങ്കിലും ഇദ്ദേഹത്തിന് നിയമനം നല്‍കിയേക്കുമെന്നാണ് സൂചന.

സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. കൂടാതെ ഇദ്ദേഹം കീഴ്ജീവനക്കാരെക്കൊണ്ട് ദാസ്യവേല ചെയ്യിപ്പിക്കുന്നതായും പരാതികളുയര്‍ന്നു.

ഇതോടെയാണ് ആഭ്യന്തരവകുപ്പിന്റെ അടിയന്തര നടപടി. പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ ഇദ്ദേഹത്തിന്റെ മകള്‍ മര്‍ദ്ദിച്ചതോടെയാണ് സംഭവങ്ങള്‍ പുറം ലോകമറിഞ്ഞത്. തുടര്‍ന്ന് പൊലീസ് ഡ്രൈവറുടെ ഭാര്യ നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പിന്നാലെ പൊലീസ് അസോസിയേഷനും പരാതിയുമായി രംഗത്തെത്തി.

ഇതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. എഡിജിപിയെ വിളിച്ചുവരുത്തി അദ്ദേഹം വിവരങ്ങള്‍ തേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അച്ചടക്ക നടപടിയുണ്ടായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here