കുട്ടിയാനയുടെ കുസൃതി വൈറല്‍

തായ്‌ലന്റ് :ആനവളര്‍ത്തു കേന്ദ്രത്തിലെ തന്റെ പരിചാരകനോടൊപ്പം കുസൃതികളില്‍ ഏര്‍പ്പെടുന്ന ഒരു കുട്ടിയാനയുടെ കൗതുകം നിറഞ്ഞ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. തായ്‌ലന്റിലെ ഒരു ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നുള്ളവയാണ് ഈ ദൃശ്യങ്ങള്‍.

ഒരു കുഞ്ഞ് പിടിയാനയുടെ കുസൃതി നിറഞ്ഞ കളികളാണ് ഏവരിലും കൗതുകം പരത്തുന്നത്. ഇതുവരെ സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരെയാണ് ഈ വീഡിയോ ആകര്‍ഷിച്ചത്. ആനവളര്‍ത്തു കേന്ദ്രത്തിലെ ഒരു ജീവനക്കാരന്റെ കൈവശമുള്ള പ്ലാസ്റ്റിക്ക് കൂട സ്വന്തമാക്കാന്‍ കുട്ടിയാന നടത്തുന്ന ശ്രമങ്ങളാണ് കണ്ട് നില്‍ക്കുന്ന ഏവരിലും ചിരി പടര്‍ത്തുന്നത്.

അമ്മയുടെ അടുത്ത് നിന്നും ഓടി ജീവനക്കാരന്റെ അടുത്തെത്തി ബാസ്‌ക്കറ്റ് സ്വന്തമാക്കാന്‍ കുട്ടിയാന ശ്രമിക്കുന്നു. എന്നാല്‍ അദ്ദേഹം വിദഗ്ദമായി കുട്ടിയാനയെ ബാസ്‌ക്കറ്റ് നല്‍കാതെ കബളിപ്പിക്കുന്നു. വീണ്ടും അറിയാത്ത ഭാവത്തില്‍ കൂട സ്വന്തമാക്കാനായി കുട്ടിയാന നടത്തുന്ന ശ്രമങ്ങള്‍ കൗതുകമേറിയതാണ്.

തന്റെ പൊന്നോമനയുടെ പ്രവൃത്തികളെല്ലാം തന്നെ അമ്മയാന ദൂരെ നിന്ന് നിരീക്ഷിക്കുന്നുമുണ്ട്. ആന വളര്‍ത്തു കേന്ദ്രം സന്ദര്‍ശിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളാണ് ഈ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത്. ഇതുവരെ നിരവധി പേരാണ് ഈ വീഡിയോ കണ്ടത്.

വീഡിയോ കാണാം…

LEAVE A REPLY

Please enter your comment!
Please enter your name here