സിതാര ജീവിക്കുന്നത് ആണ്‍വേഷത്തില്‍

സുല്‍ത്താന്‍പൂര്‍: പത്തുവര്‍ഷത്തിലേറെയായി പെണ്‍കുട്ടി ജീവിക്കുന്നത് ആണ്‍വേഷത്തില്‍. അഫ്ഗാനിസ്ഥാനിലെ സുല്‍ത്താന്‍പൂരിലാണ് സംഭവം. സിതാര വഫേദാര്‍ എന്ന പെണ്‍കുട്ടിയാണ് ആണ്‍വേഷത്തില്‍ ജോലിയെടുക്കുന്നത്.

മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് എട്ടാം വയസ്സില്‍ സിതാര ആണ്‍വേഷം കെട്ടുന്നത്. ചുടുകട്ട നിര്‍മ്മാണ കമ്പനിയില്‍ പിതാവിനൊനൊപ്പം ജോലിക്ക് കൊണ്ടുപോകാന്‍ വേണ്ടിയായിരുന്നു അത്.

രണ്ട് കാരണങ്ങളാണ് ഈ നീക്കത്തിനായി മാതാപിതാക്കളെ പ്രേരിപ്പിച്ചത്. ഒന്ന്‌,
ആണ്‍കുട്ടിയായാല്‍ സമൂഹത്തില്‍ ലഭിക്കുന്ന സുരക്ഷിതത്വവും പരിഗണനയും. രണ്ട്, കുടുംബത്തിന് നിത്യചെലവിന് വരുമാനം കണ്ടെത്താനുള്ള ഒരുപാധി എന്ന നിലയ്ക്ക് .

ഈ മേഖലയില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശമില്ല. ബച്ചാ പോഷി എന്ന സമ്പ്രദായത്തിന്റെ ഭാഗമായാണ് സിതാരയ്ക്കും ഈ വേഷം കെട്ടേണ്ടിവന്നത്.

ആണ്‍മക്കളില്ലെങ്കില്‍ പെണ്‍മക്കളിലൊരാളെ മാതാപിതാക്കള്‍ ഇത്തരത്തില്‍ വളര്‍ത്തും. എന്നാല്‍ പലരും ആര്‍ത്തവാരംഭത്തോടെ പെണ്‍ജീവിതത്തിലേക്ക് മടങ്ങുകയാണ് പതിവ്.

എന്നാല്‍ ഉപജീവനത്തിന് വേണ്ടിയാണ് ഈ വേഷം തുടരുന്നതെന്ന് സിതാര പറയുന്നു. അമ്മ പ്രമേഹരോഗിയാണ്. പിതാവിനും പ്രായമേറെയായി. വീട്ടുകാര്യങ്ങളും ചികിത്സയും നടന്നുപോകാന്‍ ഈ വേഷം കെട്ടിയേ തീരൂ സിതാരയ്ക്ക്.

3 സഹോദരിമാര്‍ വിവാഹിതരാണ്. താന്‍ പെണ്‍കുട്ടിയായുള്ള ജീവിതത്തിലേക്ക് മാറിയാല്‍ 13 കാരിയായ അനുജത്തി ഈ വേഷം കെട്ടാന്‍ നിര്‍ബന്ധിതയാകും. അതൊഴിവാക്കാന്‍ താന്‍ ഇങ്ങനെ തുടരുകയാണെന്നും സിതാര പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here