കുഞ്ഞിനെ മടിയിലിരുത്തി പരീക്ഷയെഴുത്ത്

നില്ലി : തന്റെ രണ്ട് മാസം പ്രായമായ കുഞ്ഞിനെയും മടിയിലിരുത്തി പരീക്ഷ എഴുതാന്‍ വന്ന യുവതിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. അഫ്ഗാനിസ്ഥാനിലെ ദായ്കണ്ഡി പ്രവിശ്യയിലെ ജഹാന്‍ താബ് എന്ന 25 വയസ്സുകാരിയാണ് തന്റെ രണ്ട് മാസം പ്രായമുള്ള കുട്ടിയുമായി പരീക്ഷ ഹാളിലേക്കെത്തി ഏവരുടെയും അഭിനന്ദനം ഏറ്റു വാങ്ങുന്നത്.

സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ ഉന്നത ബിരുദത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷയ്ക്കായാണ് യുവതി ഇത്തരത്തില്‍ കുഞ്ഞിനേയും മടിയിലിരുത്തി
എത്തിയത്. നില്ലി എന്ന പ്രദേശത്തെ ഒരു സ്‌കൂളിലായിരുന്നു പരീക്ഷ കേന്ദ്രം. ജന്മനാട്ടില്‍ നിന്നും 6 മണിക്കൂര്‍ കുഞ്ഞിനേയും കൊണ്ട് യാത്ര ചെയ്താണ് യുവതി ഈ പരീക്ഷയ്ക്കായി നില്ലിയിലേക്കെത്തിയത്.

ജഹാന്‍ പരീക്ഷ എഴുതുന്നതിനിടെ കുട്ടി കരയുവാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്നാണ് യുവതി പരീക്ഷാ കേന്ദ്രത്തിലെ ഏറ്റവും പുറക് ഭാഗത്തേക്ക് പോയി കുഞ്ഞിനെയും മടിയിലിരുത്തി നിലത്തിരുന്നു പരീക്ഷ എഴുതാന്‍ തുടങ്ങിയത്. എക്‌സാമിനറായി ക്ലാസ്സിലെത്തിയ യുവാവാണ് ഈ പരീക്ഷയെഴുത്തിന്റെ ചിത്രങ്ങളെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

پیشنهاد خوبی است

Yahya Erfanさんの投稿 2018年3月19日(月)

നിമിഷങ്ങള്‍ക്കകം ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ജഹാന്‍ താബിന്റെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദനങ്ങളുമായി എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here