എണ്‍പതാം വയസ്സിലെ വിവാഹം

ഉദയ്പൂര്‍ :80 വയസ്സുകാരനായ വൃദ്ധന്‍ 76 വയസ്സുകാരിയായ തന്റെ കാമുകിയെ 48 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ചു. രാജസ്ഥാനിലെ ഉദയ്പുരയിലാണ് ഈ വ്യത്യസ്ഥമായ വിവാഹം അരങ്ങേറിയത്. 80 വയസ്സുകാരനായ ദേവദാസ് കസൗലായാണ് കഴിഞ്ഞ 48 വര്‍ഷമായി താന്‍ പ്രണയിക്കുന്ന മഗ്ദുബായി എന്ന 76 കാരിയെ വിവാഹം കഴിച്ചത്.

ദേവദാസ് ചെറുപ്രായത്തില്‍ തന്നെ വിവാഹിതനായിരുന്നു. ചമ്പാ ഭായി എന്ന സ്ത്രീയെയാണ് ഇദ്ദേഹം ആദ്യം വിവാഹം കഴിച്ചിരുന്നത്. ഇതിനിടയില്‍ തൊട്ടടുത്ത ഗ്രാമത്തിലുള്ള മഗ്ദു ഭായിയുമായി ദേവദാസ് ഇഷ്ടത്തിലായി. തുടര്‍ന്ന് മഗ്ദു ഭായിയെ വീട്ടിലേക്ക് വിളിച്ച് കൊണ്ട് വന്നു.

കഴിഞ്ഞ 48 വര്‍ഷമായി ദേവദാസിനും ചമ്പു ഭായിക്കുമൊപ്പം മഗ്ദു ഭായിയും ഈ വീട്ടില്‍ തന്നെയുണ്ട്. ഭര്‍ത്താവിന്റെ കാമുകി വീട്ടില്‍ താമസിക്കുന്നതില്‍ ചമ്പു ഭായിക്കും എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ചമ്പു ഭായി മക്കളുടെ വീട്ടിലേക്ക് താമസം മാറ്റി.

സാമൂഹികമായി തങ്ങളുടെ മാതാപിതാക്കള്‍ക്ക് അംഗികാരം ലഭിക്കാത്തതിനാല്‍ മഗ്ദു ഭായിയുടെയും ദേവദാസിന്റെയും മക്കളാണ് ഇരുവരും ഔദ്യോഗികമായി വിവാഹം കഴിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. അങ്ങനെ വയസ്സ് കാലത്ത് ഇരുവരും ആഘോഷ പൂര്‍വം വിവാഹം കഴിച്ചു.

മുഗ്ദ ഭായിയുടെ വീട്ടില്‍ കുതിരപ്പുറത്ത് കയറി വിവാഹ വേഷത്തിലാണ് ദേവദാസ് എത്തിയത്. ഇതിന് ശേഷം മുഴുവന്‍ ആചാരങ്ങളും പാലിച്ച് ഇവരുടെ വിവാഹവും നടന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here