മത്തി വെട്ടിയപ്പോള്‍ സ്വര്‍ണ്ണ മോതിരത്തിന്റെ നിറം മാറി

തിരുവല്ല :മത്തി വെട്ടി കഴിഞ്ഞപ്പോഴേക്കും, വിരലില്‍ അണിഞ്ഞിരുന്ന സ്വര്‍ണ്ണ മോതിരങ്ങളുടെ നിറം മാറിയതായി പരാതി. തിരുവല്ലയിലെ പൊങ്ങന്താനം കട്ടത്തറയില്‍ ജെനിമോന്റെ ഭാര്യയായ ജെസിയുടെ വിരലില്‍ അണിഞ്ഞിരുന്ന രണ്ട് സ്വര്‍ണ്ണ മോതിരങ്ങളാണ് നിറം മങ്ങിയിരുക്കുന്നത്.

ആറ് വര്‍ഷം മുന്‍പ് വിവാഹ സമയത്ത് ചാര്‍ത്തിയ 916 അടയാളമുള്ള വിവാഹ മോതിരം ഇപ്പോള്‍ വെള്ളി നിറമായ നിലയിലാണ്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ നഴ്‌സ് കൂടിയായ ജെസി തിങ്കളാഴ്ച ഡ്യൂട്ടിക്ക് പോകും മുമ്പാണ് കറി വെക്കുവാനായി മത്തി വെട്ടാന്‍ ആരംഭിച്ചത്.


ഞായറാഴ്ച രാവിലെ വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിച്ച് വെച്ചതായിരുന്നു ഇവ. മത്തി വെട്ടി കഴിഞ്ഞപ്പോഴേക്കും കയ്യിലുണ്ടായിരുന്ന ഇരു മോതിരങ്ങളും വെള്ളി നിറമായെന്നാണ് യുവതിയുടെ പരാതി.

കേടാകാതിരിക്കാന്‍ മീനില്‍ കലര്‍ത്തിയിരിക്കുന്ന രാസ പദാര്‍ത്ഥങ്ങളാകാം നിറം മാറ്റത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ സംശയം. സംഭവം ആരോഗ്യ വകുപ്പിനെയും പൊലീസിനേയും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഉടന്‍ പരിശോധന നടത്തും. ഇതിന് ശേഷം മാത്രമേ സത്യാവസ്ഥ പുറത്തു വരികയുള്ളു. സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ ആശങ്കയോടെ കാത്തിരിക്കുകയാണ് ജെസിയും കുടുംബവും കൂടാതെ മറ്റു പ്രദേശ വാസികളും.

LEAVE A REPLY

Please enter your comment!
Please enter your name here