കടുത്ത പനിയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന കുട്ടി ആപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് മരിച്ചു

ചിക്കബല്ലാപുര :ആപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് 11 വയസ്സുകാരന്‍ മരണമടഞ്ഞു. കര്‍ണ്ണാടകയിലെ ചിക്കബല്ലാപുര സ്വദേശി ആഷിക്കിനാണ് ആപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് ദാരുണാന്ത്യം സംഭവിച്ചത്. സമീപത്തെ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആഷിക് കടുത്ത പനിയെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു.ഭക്ഷണം ഒന്നും കഴിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്തത് കണ്ടാണ് വീട്ടുകാര്‍ ആഷിക്കിന് കഴിക്കാന്‍ ആപ്പിള്‍ നല്‍കിയത്. കഴിക്കുന്നതിനിടെ വലിയ കഷ്ണം ആപ്പിള്‍ അന്നനാളത്തില്‍ കുടുങ്ങിയതാണ് മരണ കാരണം. കഴിച്ച പാടെ കുട്ടിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് മാതാപിതാക്കള്‍ ആഷിക്കിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here