ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ ആക്രമണങ്ങള്‍ക്ക് ഇരയായ വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഇപ്പോഴിതാ പുതുവത്സരത്തില്‍ ഷമി പോസ്റ്റ് ചെയ്ത ചിത്രവും വിവാദമായിരിക്കുകയാണ്. ഒടുവില്‍ ചിത്രം ഡിലീറ്റ് ചെയ്ത് തലയൂരുകയാണ് ഷമി ചെയ്തത്. ശിവലിംഗത്തില്‍ ഹാപ്പി ന്യൂ ഇയര്‍ 2018 എന്ന് എഴുതിയിട്ടുള്ള ചിത്രമാണ് ഷമി പോസ്റ്റ് ചെയ്തിരുന്നത്.
ഷമി സ്വന്തം മതത്തെ അപമാനിച്ചുവെന്നും ചിത്രം ഇസ്ലാം വിരുദ്ധമാണെന്നും പറഞ്ഞ് നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടത്. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് താരം ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഇടുന്നതെന്നും വിമര്‍ശനങ്ങളുണ്ട്.
ഷമിക്കെതിരെ ഫത്വ പുറപ്പെടുവിക്കുമെന്നും കൊല്ലുമെന്നുമൊക്കെ മൗതമൗലിക വാദികള്‍ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഒടുവില്‍ താരം ചിത്രം ഡിലീറ്റ് ചെയ്യുകയാണുണ്ടായത്. ഭാര്യ ഹിജാബ് ധരിക്കാത്ത ഫോട്ടോ പോസ്റ്റ് ചെയ്തതിനും മതമൗലികവാദികള്‍ ഷമിക്കെതിരെ രംഗത്തെത്തിയിരുന്നു.
കൂടുതല്‍ ചിത്രങ്ങള്‍