അലി സഫറിനെതിരേ ലൈംഗീകാരോപവുമായി ഗായിക

ലാഹോര്‍: നടനും സംഗീതജ്ഞനുമായ അലി സഫറിനെതിരേ ലൈഗികാരോപണവുമായി പ്രമുഖ പാക്കിസ്ഥാനി ഗായിക മീഷാ ഷാഫി. അലി സഫര്‍ ഒന്നിലധികം തവണ തന്നെ ലൈംഗികമായി അപമാനിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഗായിക വെളിപ്പെടുത്തല്‍ നടത്തിയത്.

നിരവധി അവസരങ്ങളില്‍ അധിക്ഷേപം നടത്തിയതായും നിശബ്ദയായിരിക്കാന്‍ മനസാക്ഷി അനുവദിക്കുന്നില്ലെന്നുമായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. ‘മീടൂ’ കാംപയിനിന്റെ ഭാഗമായാണ് മീഷാ ഷാഫി ആരോപണം ഉന്നയിച്ചത്. ഒരു തുടക്കക്കാരിയായി സിനിമാ വ്യവസായത്തിലേക്ക് എത്തിയ കാലത്താണ് തനിക്കെതിരെ അതിക്രമമുണ്ടായത്.

എന്നാല്‍ ആ സംഭവങ്ങള്‍ തന്നെ ശക്തയാക്കുകയാണുണ്ടായതെന്നും മീഷാ ഷാഫി പ്രതികരിച്ചു. താന്‍ നേരിട്ട ലൈംഗിക അധിക്ഷേപത്തെക്കുറിച്ച് സംസാരിക്കുന്നതിലൂടെ സംസ്‌ക്കാരത്തിന്റെ ഭാഗമായി മാറിയ നിശബദ്തയെ തകര്‍ക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും വിളിച്ചു പറയുക എന്നത് അത്ര എളുപ്പമല്ലെന്നും എന്നാല്‍ സംസാരിക്കാതിരിക്കുന്നത് ക്രൂരമാണെന്നും മീഷാ പോസ്റ്റിനൊപ്പം ട്വീറ്റ് ചെയ്തു.

അതേസമയം തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും ഇതിനെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അലി സഫര്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here