സണ്ണി ലിയോണിന് ശേഷം ഹിന്ദി സിനിമാ ലോകത്തേക്ക് കടന്നു വരുന്ന പോണ്‍ താരം ഈ സുന്ദരിയാണ്

മുംബൈ :സണ്ണി ലിയോണിന് ശേഷം മറ്റൊരു പോണ്‍ താരം കൂടി ഹിന്ദി സിനിമാ ലോകത്തേക്ക് കാലെടുത്ത് വെയ്ക്കുന്നു. അമേരിക്കന്‍ മോഡലും പ്രശസ്ത പോണ്‍ താരവുമായ മിയാ മല്‍കോവയാണ് ബോളിവുഡിലേക്ക് കടന്ന് വരാന്‍ ഒരുങ്ങുന്നത്. പ്രമുഖ സംവിധായകനായ രാം ഗോപാല്‍ വര്‍മ്മയുടെ പുതുചിത്രം ‘ഗോഡ് സെക്‌സ് എന്‍ഡ്  ട്രൂത്ത്’ എന്ന ചിത്രത്തിലൂടെയാണ് 26 വയസ്സുകാരിയായ ഈ നടിയുടെ ബോളിവുഡ് അരങ്ങറ്റം.മിയ തന്നെയാണ് സമൂഹ മാധ്യമത്തില്‍ കൂടി ചിത്രത്തിന്റെ പോസ്റ്റര്‍ അടക്കം ഷെയര്‍ ചെയ്ത് തന്റെ ആരാധകരോട് ഇക്കാര്യം വെളിപ്പെടുത്തിയത്. സണ്ണി ലിയോണിന് ശേഷം ഒരു ഹിന്ദി സംവിധായകന്റെ കൂടെ ജോലി ചെയ്യുന്ന രണ്ടാമത്തെ അഡല്‍ട്ട് താരം എന്ന തലക്കെട്ടോടെയാണ് മിയ ഈ ചിത്രം പോസ്റ്റ് ചെയ്തത്.തൊട്ട് പിന്നാലെ തന്നെ മിയയെ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റുമെത്തി. താന്‍ സണ്ണി ലിയോണിന്റെ കൂടെ ജോലി ചെയ്തിട്ടില്ലെന്നും പക്ഷെ മിയയുമൊത്തുള്ള അനുഭവം ഒരിക്കലും മറക്കില്ലെന്നും രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here