ഹോളിവുഡ് സിനിമയില്‍ സൗദി നടി

ജിദ്ദാ :ഹോളിവുഡ് സിനിമയില്‍ അഭിനിയിക്കാനൊരുങ്ങി സൗദി സുന്ദരി. സൗദി അറേബ്യയിലെ പ്രശസ്ത നടിയും സംവിധായികയുമായ അംദ് കമേല്‍ ആണ് ഹോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. അമേരിക്കന്‍ സ്വദേശിയായ ഡഗ്‌ളസ് സി വില്ല്യം സംവിധാനം ചെയ്യുന്ന ‘ബീയിങ്’ എന്ന ചിത്രത്തിലൂടെയാണ് അംദേ കമേല്‍ ഹോളിവുഡിലേക്ക് രംഗപ്രവേശം ചെയ്യുന്നത്.

ഇതോടെ ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്ന ആദ്യ സൗദി നടിയെന്ന വിശേഷണത്തിന് അര്‍ഹയാവുകയാണ് അംദ് കമേല്‍. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തീയേറ്ററുകളില്‍ എത്തും. ബിബിസിയില്‍ സംപ്രേക്ഷണം ചെയ്ത കൊളാട്രിയല്‍ എന്ന മിനി സിരീസിലും കമേല്‍ നേരത്തെ അഭിനയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here