ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍

ലണ്ടന്‍ :ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്രൗണ്ടില്‍  ഹെലികോപ്ടര്‍ പറന്നിറങ്ങി. ലണ്ടനിലെ വിറ്റിങ്ടണ്ണിലുള്ള പ്രോക്ട് സ്‌റ്റേഡിയത്തിലാണ് ഈ അപൂര്‍വ സംഭവം നടന്നത്. സമീപത്തെ ആശുപത്രിയില്‍ നിന്നുള്ള എയര്‍ എംബുലന്‍സാണ് ഫുട്‌ബോള്‍ കളിക്കിടെ ഗ്രൗണ്ടില്‍ പറന്നിറങ്ങിയത്.

അത്യന്തം വാശിയേറിയ ക്ലബ് മത്സരം നടക്കുന്നതിനിടെയാണ് കാണികളിലൊരാള്‍ക്ക് ദേഹാസ്യസ്ഥ്യം അനുഭവപ്പെട്ടത്. ചെസ്റ്റര്‍ ഫീല്‍ഡും ലിങ്കണ്‍സും തമ്മിലായിരുന്നു വാശിയേറിയ പോരാട്ടം. കളി കാണാന്‍ വന്ന ചെസ്റ്റര്‍ ഫീല്‍ഡ് അരാധകനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഉടന്‍ തന്നെ എയര്‍ എംബുലന്‍സ് ഗ്രൗണ്ടിലേക്ക് എത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മെഡിക്കല്‍ സംഘം ഇദ്ദേഹത്തിന് പ്രാഥമിക ശ്രുശ്രൂഷ നല്‍കിയതിന് ശേഷം അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോയി. അരമണിക്കൂറോളം നേരം കളിക്കാര്‍ പൂര്‍ണ്ണമായും ഗ്രൗണ്ട് ആംബുലന്‍സിന് വിട്ടു കൊടുത്തു.

വിമാനം രോഗിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോയതിന് ശേഷമാണ് കളി പുനരാരംഭിച്ചത്. എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് വിമാനത്തെ ഇരു ടീമിലേയും കാണികള്‍ യാത്രയാക്കിയത്. ആശുപത്രിയിലെ ചികിത്സകള്‍ക്ക് ശേഷം ഇദ്ദേഹം ആരോഗ്യ നില വിണ്ടെടുത്തതായി ചെസ്റ്റര്‍ ഫീല്‍ഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചു.

സമൂഹ മാധ്യമങ്ങളിലടക്കം നിരവധി അഭിനന്ദന സന്ദേശങ്ങളാണ് ഈ സംഭവത്തിന് ശേഷം മത്സരത്തിന്റെ സംഘാടകരേയും ടീമംഗങ്ങളേയും തേടിയെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here