എയര്‍ ഇന്ത്യ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

മുംബൈ :എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ബുധനാഴ്ച അര്‍ദ്ധ രാത്രിയോട് കൂടിയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. തുര്‍ക്കിഷ് അനുകൂല ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.

എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും റദ്ദ് ചെയ്തതായും ഇനി മുതല്‍ തുര്‍ക്കിഷ് എയര്‍ലൈന്‍സിനായി ഇവ സേവനമനുഷ്ഠിക്കുമെന്നുമായിരുന്നു ഹാക്കര്‍മാരുടെ ഒരു ട്വീറ്റ്, കൂടാതെ എയര്‍ ഇന്ത്യയുടെ ചിത്രം മാറ്റി അക്കൗണ്ടില്‍ തുര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ചിത്രം പോസ്റ്റ് ചെയ്തു.

ട്വിറ്ററില്‍ കമ്പനി നല്‍കിയ ക്യാന്‍സല്‍ മുന്നറിയിപ്പ് കണ്ട് യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത ഏവരും ഞെട്ടി. വ്യാഴാഴ്ച പുലര്‍ച്ചയോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ട എയര്‍ ഇന്ത്യ, ട്വിറ്റര്‍ അധികൃതരെ സമീപിച്ച് ഹാക്കര്‍മാരുടെ ട്വീറ്റുകള്‍ നീക്കം ചെയ്യിപ്പിച്ചു.

ഇതിനെ തുടര്‍ന്ന് കുറച്ച് നേരം അക്കൗണ്ടിലെ വെരിഫെയ്ഡ് ചിഹ്നവും നീക്കം ചെയ്തു. എതാനും മണിക്കൂറുകള്‍ക്കകം അക്കൗണ്ട് പൂര്‍ണ്ണമായും പുനസ്ഥാപിച്ചു.

എതാനും മാസങ്ങള്‍ക്ക് മുന്‍പ് പോണ്ടിച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദിയുടെയും ബിജെപി നോതാവ് രാം മാധവിന്റെയും അക്കൗണ്ടുകള്‍ ഇത്തരത്തില്‍ തുര്‍ക്കിഷ് ഹാക്കര്‍മാര്‍ പിടിച്ചെടുത്തിരുന്നു.

ഇന്ത്യയിലെ പ്രമുഖരുടെയും, സ്ഥാപനങ്ങളുടെയും അക്കൗണ്ടുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here