വിമാനത്താവളത്തില്‍ കൊക്കെയ്ന്‍ വേട്ട

ന്യൂയോര്‍ക്ക് :ഒരു കോടിയില്‍പ്പരം രൂപയുടെ കൊക്കെയിന്‍ പാന്റിനടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വിമാന ജീവനക്കാരന്‍ പിടിയില്‍. ന്യൂയോര്‍ക്കിലെ ഒരു വിമാനത്താവളത്തില്‍ വെച്ച് നടന്ന അപ്രതീക്ഷിത റെയ്ഡിലാണ് യുവാവ് പിടിയിലായത്. ഫ്‌ളൈ ജമൈക്ക എയര്‍വേയ്‌സിന്റെ ഫ്‌ളൈറ്റ് 272 എന്ന വിമാനത്തിന്റെ ജീവനക്കാരനാണ് ഇയാള്‍.

ജമൈക്കന്‍ സ്വദേശിയാണ്. കൊക്കെയിന്‍ അടങ്ങിയ പൊതികള്‍ ശരീരത്തിലെ തുട ഭാഗത്ത് ചേര്‍ത്ത് കെട്ടിയായിരുന്നു ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. പുറമെ പാന്റ് ധരിച്ചിരിക്കുന്നതിനാല്‍ ആര്‍ക്കും ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനും സാധിക്കുമായിരുന്നില്ല. നാല് പൊതികളിലായി ഒമ്പത് പൗണ്ട് ഭാരമുള്ള കൊക്കെയ്‌നുകളാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

ഇതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 160,000 ഡോളര്‍ വില വരും. അതായത് 1,04,29,600.00 ഇന്ത്യന്‍ രൂപ. ജോണ്‍ ഓഫ് കെന്നഡി എയര്‍പോര്‍ട്ട് വഴി അമേരിക്കയിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ക്യൂന്‍ വിമാനത്താവളത്തില്‍ വെച്ച് അധികൃതര്‍ ഈ എയര്‍വേയ്‌സിലെ ജീവനക്കാരെ മുഴുവന്‍ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കൊളംബിയ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നാണ് അമേരിക്കയിലേക്ക് വന്‍ തോതില്‍ മയക്ക് മരുന്ന് കടത്തുന്നത്. ഇതിന് തടയിടുക എന്ന ലക്ഷ്യത്തോട് കൂടിയാണ് അധികൃതര്‍ വിമാന ജീവനക്കാരിലടക്കം റെയ്ഡ് നടത്താന്‍ തീരുമാനമെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here