എയര്‍പോര്‍ട്ട് ജീവനക്കാരി പിടിയില്‍

ബാങ്കോക്ക് :എക്‌സ റേ സ്‌കാനറിലേക്ക് ലഗേജുകള്‍ കടത്തി വിടുന്നതിനിടെ യാത്രക്കാരുടെ ബാഗില്‍ നിന്നും പണം അടിച്ച് മാറ്റിയ എയര്‍പോര്‍ട്ട് ജീവനക്കാരി പിടിയില്‍. ബാങ്കോക്കിലെ സുവര്‍ണ്ണഭൂമി വിമാനത്താവളത്തിലെ ജീവനക്കാരിയായ ബുസാകോര്‍ണ്‍ സ്വോമ്ക്വാമ്ദി എന്ന 26 കാരിയാണ് സിസിടിവി പരിശോധനയില്‍ പിടിയിലായത്.

സുരക്ഷാ പരിശോധനകള്‍ക്കായി എക്‌സ റേ സ്‌കാനറിലേക്ക് യാത്രക്കാരുടെ ബാഗുകള്‍ കടത്തി വിടുന്നതിനിടയിലാണ് അതിവിദഗ്ധമായ യുവതി പണം അടിച്ച മാറ്റിയത്. സിസിടിവ ക്യാമറയില്‍ മറയുന്ന വിധത്തില്‍ വലതു കൈ കൊണ്ട് യാത്രക്കാരിയുടെ പെഴ്‌സില്‍ നിന്നും പണം കവര്‍ച്ച ചെയ്യുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. 4000 ചെനീസ് യെന്‍ (40,958.00 രൂപ )ആയിരുന്നു ഒരു യാത്രക്കാരിയുടെ ബാഗില്‍ നിന്നും ബുസാകോര്‍ണ്‍ അടിച്ച് മാറ്റിയത്. ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ വെച്ച് ബാഗ് കയ്യില്‍ കിട്ടിയ യാത്രക്കാരി പണം കാണാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തയായി വിമാനത്താവള അധികൃതരെ ബന്ധപ്പെട്ടു.

തുടര്‍ന്ന് നടന്ന സിസിടിവി പരിശോധനയിലാണ് ജീവനക്കാരിയുടെ കള്ളി വെളിച്ചത്തായത്. താന്‍ ആദ്യമായാണ് ഇത്തരത്തില്‍ കളവ് നടത്തുന്നതെന്ന് ബുസാകോര്‍ണ്‍ പറഞ്ഞു.

യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. വിമാനത്താവളത്തില്‍ ഇതിന് മുന്‍പും ഇത്തരത്തില്‍ കളവ് നടന്നിട്ടുണ്ടെയെന്ന കാര്യവും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here