എയര്‍പോര്‍ട്ട് ജീവനക്കാരിക്ക് കൈയ്യടി

ടോക്കിയോ :വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന ലഗ്വേജുകള്‍ വെള്ളതുണി കൊണ്ട് തുടച്ചു വൃത്തിയാക്കുന്ന ജീവനക്കാരിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ജപ്പാനിലെ ഒരു വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്.

എന്നാല്‍ ജപ്പാനിലെ ഏത് വിമാനത്താവളത്തില്‍ വെച്ചാണ് ഇത് ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. സമൂഹ മാധ്യമത്തില്‍ ഇതുവരെ നിരവധി പേരാണ് ഈ എയര്‍പോര്‍ട്ട് ജീവനക്കാരിയുടെ ആത്മാര്‍ത്ഥ നിറഞ്ഞ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം ഒരു ബെല്‍റ്റ് വഴി ബാഗുകള്‍ പുറത്തേക്ക് എത്തുന്നതിനിടയിലാണ് തിരക്കിട്ട് ജീവനക്കാരി ഈ ശുചീകരണ ജോലികളില്‍ ഏര്‍പ്പെടുന്നത്. ലഗ്വേജുകളിലെ മാര്‍ക്കുകള്‍ കൃത്യമായി നിരീക്ഷിച്ചതിന് ശേഷമാണ് പൊടിപിടിച്ച് കിടക്കുന്നവയെ ജീവനക്കാരി തുണി കൊണ്ട് തുടച്ച് വൃത്തിയാക്കുന്നത്.

അടുത്തിടെ ലണ്ടനിലെ ഒരു വിമാനത്താവളത്തില്‍ വെച്ച് അലക്ഷ്യമായി ലഗ്വേജുകള്‍ വലിച്ചെറിയുന്ന ജീവനക്കാരുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. വ്യാപക പ്രതിഷേധങ്ങളാണ് ദൃശ്യങ്ങളിലുള്‍പ്പെട്ട ജീവനക്കാര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്.

ഈ കാരണം കൊണ്ട് തന്നെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കെതിരെ വ്യാപക ആക്ഷേപങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നതിനിടെയാണ് ജപ്പാനില്‍ നിന്നുള്ള ഈ വിഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നതെന്നതും എടുത്ത് പറയേണ്ടതാണ്.

വീഡിയോ കാണാം..

. شاهد.. كيف تعاملت هذه الموظفة مع حقائب المسافرين بأحد مطارات اليابان . أظهر مقطع فيديو متداول، موظفة في أحد مطارات اليابان وهي تتعامل بحرص شديد مع حقائب المسافرين وتقوم بمراجعتها على سير الحقائب المخصص لذلك. وبيّن الفيديو، الموظفة وهي تمسك في يدها قطعة من القماش وتقوم بمسح حقائب المسافرين وترتيبها بشكل جيد على سير الحقائب. ولقي الفيديو إعجاب ملايين الأشخاص حول العالم بعد مرور 24 ساعة فقط على نشره، متمنين أن تكون تلك الموظفة اليابانية قدوة لكل الموظفات بجميع مطارات الدول الأخرى . . .#اليابان #المطار #حقائب_سفر #حقائب_المسافرين #موظفة

A post shared by الرمس نت (@alramsnet) on

LEAVE A REPLY

Please enter your comment!
Please enter your name here