അഭിഷേകും ഐശ്വര്യയും ഇനി താമസിക്കുന്നത് 21 കോടി വിലമതിക്കുന്ന ഫ്‌ളാറ്റില്‍ ;കണ്ണഞ്ചിപ്പിക്കുന്ന ആഡംബരം

മുംബൈ :അഭിഷേക്-ഐശ്വര്യ ദമ്പതികള്‍ ഉടന്‍ തന്നെ തങ്ങളുടെ പുതിയ ആഡംബര അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറുന്നതായി റിപ്പോര്‍ട്ടുകള്‍. 21 കോടി വിലമതിക്കുന്ന ബാന്ദ്രയിലെ ലക്ഷ്വറി ഫ്‌ളാറ്റിലേക്കാണ് ഇവര്‍ താമസം മാറുന്നത്. 5,500 ചതുരശ്ര അടി വീതിയുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ഉള്‍വശം കണ്ണഞ്ചിപ്പിക്കുന്നതാണ്.2015 ലാണ് ഇവര്‍ ഈ അപ്പാര്‍ട്ട്‌മെന്റെ് വാങ്ങുന്നത്. ബച്ചന്‍ കുടുംബത്തിന് മുംബൈയിലെ പലയിടങ്ങളിലുമായി നിരവധി ആഡംബര കെട്ടിടങ്ങള്‍ സ്വന്തമായുണ്ട്.ബച്ചന്‍ കുടുംബത്തോടൊപ്പം ജുഹു കടല്‍ക്കരയിലെ ‘ജല്‍സാ’ എന്ന ആഡംബര ഭവനത്തിലാണ് അഭിഷേക്-ഐശ്വര്യ ദമ്പതികള്‍ ഇപ്പോള്‍ താമസിക്കുന്നത്. എന്നാല്‍ പുതിയ അപ്പാര്‍ട്ട്‌മെന്റിലെ ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്യാന്‍ അഭിഷേകും ഐശ്വര്യയും മുംബൈയിലെ ഒരു പ്രമുഖ കമ്പനിക്ക് കരാര്‍ നല്‍കിയ വാര്‍ത്തകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് ഇരുവരും ജല്‍സയില്‍ നിന്നും മാറി താമസിക്കാനൊരുങ്ങുന്നതായ ആഭ്യൂഹങ്ങള്‍ ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ശക്തമായത്.തന്റെ പുതിയ ചിത്രത്തിനായി ഐശ്വര്യ 10 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടത് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ദീര്‍ഘ കാലം നീണ്ടു നില്‍ക്കുന്നതാണെന്നും അതുകൊണ്ട് തന്നെ ഐശ്വര്യ ചോദിച്ചത് ന്യായമായ പ്രതിഫലമാണെന്ന് അഭിപ്രായപ്പെട്ട് നിര്‍മ്മാതാവ് തന്നെ ഒടുവില്‍ രംഗത്ത് വന്നു.   

LEAVE A REPLY

Please enter your comment!
Please enter your name here