പുതിയ ചിത്രത്തിന്റെ പ്രതിഫലമായി ഐശ്വര്യ റായ് 10 കോടി ആവശ്യപ്പെട്ടതിന് നിര്‍ണ്ണായകമായ കാരണമുണ്ട്

മുംബൈ : ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ് എന്നും വാര്‍ത്താ കേന്ദ്രമാണ്. പുതിയ ചിത്രത്തിന് ആവശ്യപ്പെട്ട പ്രതിഫലത്തുക സംബന്ധിച്ചാണ് ഐശ്വര്യ റായ് ഏറ്റവും ഒടുവിലായി വാര്‍ത്തകളില്‍ നിറയുന്നത്. അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ താരം 10 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. 1967 ല്‍ പുറത്തിറങ്ങിയ വിഖ്യാത ചിത്രമായ രാത് ഓര്‍ ദിന്‍ എന്ന സിനിമയുടെ റീമേക്കില്‍ വേഷമിടാനാണ് അഭിനേത്രി ഇത്രയും തുക ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് പ്രമുഖ മാധ്യമമായ മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ഐശ്വര്യയെത്തുന്നത്. ചിത്രത്തിന് ഒട്ടേറെ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ പ്രസ്തുത ചിത്രത്തിന്റെ ഷൂട്ട് കഴിയും വരെ മറ്റ് സിനിമകളിലൊന്നും അഭിനയിക്കാനാവില്ല.കൂടാതെ ചിത്രത്തിന് ഏറെ നീണ്ട ഷെഡ്യൂളുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. അതിനാലാണ് ഐശ്വര്യ 10 കോടി രൂപ ആവശ്യപ്പെട്ടത്. അതിനാല്‍ തന്നെ യാതൊരു വിലപേശലുമില്ലാതെ നടിയുടെ ആവശ്യം നിര്‍മ്മാതാക്കള്‍ അംഗീകരിക്കുകയായിരുന്നു. ക്രിയാര്‍ജ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2015 ല്‍ ജാസ്ബയിലൂടെയാണ് നടി തിരിച്ചെത്തിയത്. തുടര്‍ന്നുള്ള നാലാമത്തെ ചിത്രമാണ് രാത് ഓര്‍ ദിന്‍.

ഐശ്വര്യ റായ്-ഫോട്ടോ ഗാലറി

LEAVE A REPLY

Please enter your comment!
Please enter your name here