പത്തനംതിട്ടയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവ് തൂങ്ങിമരിച്ചു

നാരങ്ങാനം: വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവ് തൂങ്ങിമരിച്ചു. മേക്കൊഴൂര്‍ പൊന്തനാലില്‍ ഗോപിയുടെ മകന്‍ അജിത്കുമാറാണ് ഇളപ്പുങ്കല്‍ ഭാഗത്തെ പെണ്‍കുട്ടിയുടെ വീടിന്റെ പൂമുഖത്ത് തൂങ്ങിമരിച്ചത്. ഇരുപത്തിയൊമ്പത് വയസുകാരനായ ഇയാളുടെ വിവാഹ അഭ്യര്‍ത്ഥന പെണ്‍കുട്ടി തള്ളിയതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ എത്തിയതെന്നുകരുതുന്ന കാര്‍ വീടിന് സമീപത്തെ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. വിവാഹം കഴിക്കണമെന്ന ആവശ്യവുമായി അജിത്കുമാര്‍ പലതവണ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. പെണ്‍കുട്ടിയുടെ ഫോണിലേക്കു നിരന്തരം വിളിക്കുകയും ചെയ്തിരുന്നു ഇയാള്‍. എന്നാല്‍ കഴിഞ്ഞ ദിവസം വീട്ടുകാര്‍ പെണ്‍കുട്ടിയുടെ ഫോണില്‍ ഇയാളുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. വീട്ടുകാരുടെ എതിര്‍പ്പില്‍ പ്രകോപിതനായ അജിത് രാത്രിയിലെത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here