ആകാശ്-ശ്ലോക വിവാഹം ഡിസംബറില്‍

ഗോവ : പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയും ശ്ലോക മെഹ്തയുമായുള്ള വിവാഹനിശ്ചയം ഗോവയില്‍ നടന്നു. പ്രമുഖ രത്‌നവ്യാപാരി റസ്സല്‍ മെഹ്തയുടെ മകളാണ് ശ്ലോക.

ശനിയാഴ്ച വൈകീട്ട് ഗോവയില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. ഡിസംബറിലാണ് വിവാഹം. ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു നിശ്ചയം.

#akashambani

A post shared by Akash Ambani (@ambani_akash) on

ഇരുവരുടെയും വിവാഹം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. ഡിസംബറില്‍ 4 മുതല്‍ 5 നാള്‍ വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ വിവാഹാഘോഷമാണ് അരങ്ങേറുകയെന്നാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ ഡിസംബര്‍ 8 മുതല്‍ 12 വരെയായിരിക്കും ചടങ്ങുകളെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here