അകാഷ് അംബാനിക്ക് വിവാഹം

മുംബൈ :രാജ്യത്തെ അതി സമ്പന്നരില്‍ പ്രമുഖരായ അംബാനി കുടുംബത്തില്‍ ഒരു വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ മുകേഷ് അംബാനിയുടെ മകന്‍ ആകാഷ് അംബാനിയുടെ വിവാഹം നടക്കാന്‍ പോകുന്നതായുള്ള വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

പ്രമുഖ വജ്ര വ്യാപാരി റസ്സല്‍ മെഹ്തയുടെ മകള്‍ ശ്ലോക മെഹ്തയാണ് അംബാനി കുടുംബത്തിലേക്ക് കടന്നു വരുന്ന മരുമകള്‍ എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍. റോസി ബ്ലൂ ഡയമണ്ട്‌സ് എന്ന വജ്ര വ്യാപാര കമ്പനിയുടെ ഉടമയാണ് റസ്സല്‍ മെഹ്ത.

അകാഷും ശ്ലോകയും ഒരുമിച്ചാണ് ധീരുബായി അംബാനി അന്താരാഷ്ട്ര സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയത്. മുകേഷ് അംബാനിയും റസ്സല്‍ മെഹ്തയും ദീര്‍ഘ കാല സുഹൃത്തുക്കളാണ്.

ഈ മാസം 24 ന് വിവാഹം ഉറപ്പിക്കല്‍ ചടങ്ങുകള്‍ ഉണ്ടാവുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷമവസാനം ഡിസംബറില്‍ വിവാഹം നടത്താനാണ് ആലോചനയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിവാഹത്തെ കുറിച്ച് ഇരുവീട്ടുകാരും ഇതുവരെയായും ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here