പ്രതിയുടെ പിതാവും സംഭാവന നല്‍കി

മട്ടന്നൂര്‍ :ഷുഹൈബ് കുടുംബസഹായ ഫണ്ടിലേക്ക് പണം നല്‍കി പ്രതി ആകാശ് തില്ലങ്കേരിയുടെ പിതാവും. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തില്ലങ്കേരി ടൗണില്‍ ഷുഹൈബ് കുടംബ സഹായ ഫണ്ടിലേക്ക് പണപിരിവ് നടക്കുന്നതിനിടെയാണ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ പിതാവും ഇതില്‍ പങ്കാളിയായത്.

ടൗണില്‍ ഹോട്ടലിന് മുന്നില്‍ നില്‍ക്കുകയായിരുന്നു അകാശിന്റെ പിതാവ്. അപ്പോഴാണ് പിരിവ് സംഘം അദ്ദേഹത്തിന് മുന്നിലേക്ക് വന്നത്. ഉടന്‍ തന്നെ കീശയില്‍ നിന്നും 100 രൂപയെടുത്ത് ഇതെന്റെ വക എന്നു പറഞ്ഞ് ബക്കറ്റിലിടുകയായിരുന്നു.

തിലങ്കേരി ടൗണില്‍ നടന്ന പണ്ട് ശേഖരണത്തിന് ഡിസിസി വൈസ് പ്രസിഡണ്ട് ചന്ദ്രന്‍ തില്ലങ്കേരി നേതൃത്വം നല്‍കി. മണ്ഡലം പ്രസിഡണ്ട് പിവി സുരേന്ദ്രന്‍, കെ ഈ രാജന്‍, ജയപ്രകാശ്, സി സലീം എന്നിവരും പങ്കെടുത്തു.

ഫെബ്രുവരി 12 ാം തീയ്യതി രാത്രിയാണ് എടയന്നൂരിലെ ഒരു തട്ടുകടയ്ക്ക് മുന്നില്‍ ചായ കുടിച്ച് കൊണ്ടിരിക്കെ ഷുഹൈബിനെ കാറിലെത്തിയ നാലംഗ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം ഷുഹൈബിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഷുഹൈബ് കോഴിക്കോട് ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കും വഴി മരണമടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട രണ്ട്് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആകാശ് തിലങ്കേരിയേയും റിജിന്‍ രാജ് എന്ന മറ്റൊരു സിപിഎം പ്രവര്‍ത്തകനേയും പൊലീസ് പിടികൂടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here