അക്ഷയ് കുമാറിന്റെ ആക്ഷൻ രംഗം

മുംബൈ: വെള്ളിത്തിരയില്‍ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടു കൈയടി നേടുന്ന താരമാണ് അക്ഷയ് കുമാര്‍. പരസ്യമായും ആരാധകരുടെ മുമ്പില്‍ സാഹസിക പ്രകടനം നടത്തി കൈയടി വാങ്ങിയിരിക്കുകയാണ് താരം.

പുതിയ സിനിമയായ പാഡ്മാന്റെ പ്രചാരണത്തിനു വേണ്ടിയായിരുന്നു താരത്തിന്റെ സൂപ്പര്‍ പ്രകടനം. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന മാരത്തണ്‍ ഉദ്ഘാടന വേദിയിലാണ് താരം ജനക്കൂട്ടത്തിന് മുന്നില്‍ വിസ്മയകരമായ പ്രകടനം നടത്തിയത്.

വേദിയില്‍ കൈകള്‍ തറയില്‍ കുത്തി മുന്നോട്ടും പിന്നോട്ടും നടന്നാണ് ആദ്യം അക്ഷയ് കുമാര്‍ അമ്പരിപ്പിച്ചത്. പിന്നീട് അവതാരകന്‍ ഉയര്‍ത്തിപ്പിടിച്ച ബോട്ടിലുകള്‍ അക്ഷയ് കുമാര്‍ കാലുകള്‍ കൊണ്ട് തട്ടിത്തെറിപ്പിക്കുയും ചെയ്തു.

ഗ്രാമത്തിലെ സ്ത്രീകള്‍ക്കായി ഏറ്റവും ചുരുങ്ങിയ ചിലവില്‍ സാനിറ്ററി നാപ്കിനുകള്‍ നിര്‍മിച്ച തമിഴ്‌നാടുകാരനായ അരുണാചലം മുരുകാനന്ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് പാഡ്മാന്‍.

അക്ഷയ് കുമാറും രാധിക ആപ്‌തെയുമാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ഫെബ്രുവരി 9 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here