മുഹമ്മദ് ബിന്‍ സല്‍മാനെതിരെ അല്‍ഖ്വയ്ദ

ദുബായ് : സൗദി അറേബ്യയില്‍ വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ സാധ്യമാക്കുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ അല്‍ഖ്വയ്ദയുടെ താക്കീത്. അറേബ്യന്‍ മേഖല കേന്ദ്രീകരിച്ചുള്ള അല്‍ഖ്വയ്ദ വിഭാഗമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

തീര്‍ത്തും യാഥാസ്ഥിതികമായിരുന്ന രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ ആരംഭിച്ചതും സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കിയതുമുള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെയാണ്, യെമന്‍ കേന്ദ്രീകരിച്ചുള്ള അല്‍ഖ്വയ്ദ ഘടകം രംഗത്തെത്തിയിരിക്കുന്നത്.

എംബിഎസിന്റെ നേതൃത്വത്തില്‍ പള്ളികള്‍ക്ക് പകരം സിനിമാ തിയേറ്ററുകളാണ് നിര്‍മ്മിക്കുന്നതെന്ന് അല്‍ഖ്വയ്ദ പുറത്തിറക്കിയ ബുള്ളറ്റിനില്‍ കുറ്റപ്പെടുത്തുന്നു. കിഴക്കും പടിഞ്ഞാറുമുള്ള യുക്തിവാദികളുടെയും മതേതര വിശ്വാസികളുടെയും കാഴ്ചപ്പാടിനൊത്തുള്ള അസംബന്ധങ്ങളാണ് നടപ്പാക്കുന്നത്.

എംബിഎസ് അഴിമതിക്ക് കളമൊരുക്കുകയും രാജ്യത്ത് ധാര്‍മ്മിക മൂല്യങ്ങളുടെ ശോഷണത്തിന് ഇടവരുത്തുകയും ചെയ്തിരിക്കുകയാണെന്ന് ബുള്ളറ്റിനില്‍ പരാമര്‍ശിക്കുന്നു. സൗദിയില്‍ കഴിഞ്ഞയിടെ അരങ്ങേറിയ റസ്ലിംഗ് ചാംപ്യന്‍ഷിപ്പിനെതിരെയും അല്‍ഖ്വയ്ദ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നു.

സ്ത്രീകളടക്കമുള്ള സദസ്സിന് മുന്‍പിലാണ് റസ്ലിങ് താരങ്ങളുടെ നഗ്നതാ പ്രദര്‍ശനം അരങ്ങേറിയത്. രാത്രികളില്‍ സംഗീത വിരുന്നുകളും സിനിമകളും സര്‍ക്കസും അടക്കമുള്ള വിനോദങ്ങള്‍ അരങ്ങേറുകയാണ്.

ഇത്തരത്തിലുള്ള പരിഷ്‌കാരങ്ങള്‍ സൗദി സമൂഹത്തില്‍ മൂല്യശോഷണണത്തിനാണ് ഇടവരുത്തുന്നത്. ഇത് സൗദിക്ക് നന്നല്ലെന്നും ബുള്ളറ്റിനില്‍ ഭീകരസംഘടന വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here