ആത്മാര്‍ത്ഥ സുഹൃത്തിന്റെ വിവാഹത്തിന് വികാരവതിയായി കരഞ്ഞ അലിയാ ഭട്ടിന്റെ ചിത്രങ്ങള്‍ വൈറലാവുന്നു

മുംബൈ :ആത്മാര്‍ത്ഥ സുഹൃത്തിന്റെ വിവാഹത്തിന് വികാരവതിയായി കരഞ്ഞ് ബോളിവുഡ് നടി അലിയാ ഭട്ട്. തന്റെ ഉറ്റ സുഹൃത്തുക്കളിലൊരാളായ കൃപാ മെഹ്തയുടെ വിവാഹ വേളയിലെ നടിയുടെ വികാരവതിയായ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.ജോധ്പൂരിലാണ് സുഹൃത്തിന്റെ വിവാഹ ചടങ്ങുകള്‍ നടന്നത്. മെഹന്തിയിടല്‍ ചടങ്ങുകളിലും തുടര്‍ന്ന് നടന്ന സംഗീത പരിപാടികളിലും അലിയയും സംഘവും ആഘോഷ പൂര്‍വം പങ്കെടുക്കുന്ന ചിത്രങ്ങള്‍ക്കും സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്. വിവാഹത്തിന് ശേഷം സുഹൃത്ത് ഭര്‍തൃവീട്ടിലേക്ക് പോകുന്നതിന് മുന്‍പായുള്ള വേര്‍പിരിയല്‍ ചടങ്ങിനിടയിലാണ് അലിയ കരയുവാന്‍ തുടങ്ങിയത്.ഇരുവരും തമ്മിലുള്ള സൗഹൃദം എത്ര മാത്രം ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ കണ്ണുനീര്‍. ഉടന്‍ തന്നെ മറ്റൊരു സുഹൃത്ത് വന്ന് നടിയെ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

A post shared by Alia ✨⭐️ (@aliaabhatt) on

LEAVE A REPLY

Please enter your comment!
Please enter your name here