വരുണ്‍ ചന്ദ്രനെതിരെ ആരോപണവുമായി ഭാര്യ

കൊച്ചി: കോര്‍പറേറ്റ് 360 യുടെ ഉടമയും കൈരളി ചാനല്‍ പുരസ്‌കാര ജേതാവുമായ വരുണ്‍ ചന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഡിമെയ്റ്റ ഡെമി ഡിക്രൂസ് രംഗത്ത്.

ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് വരുണിനെതിരെ ആരോപണവുമായി ഡിമെയ്റ്റ രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ അഭിസംബോധന ചെയ്താണ് വീഡിയോയുടെ തുടക്കം.

വരുണ്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഇദ്ദേഹത്തിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും യുവതി ആരോപിച്ചു. കഴുത്തില്‍ ധരിച്ചിരുന്ന സെര്‍വിക്കല്‍ കോളറില്‍ വരുണ്‍ പിടിച്ചപ്പോള്‍ താന്‍ വേദന കൊണ്ടുകരഞ്ഞുവെന്ന കാരണം പറഞ്ഞാണ് തല്ലിയത്.

അതും അദ്ദേഹത്തിന്റെ സുഹൃത്തായ ഫുട്‌ബോള്‍ താരം സി.കെ.വിനീതിന്റെ മുമ്പില്‍ വച്ചാണെന്നും ഡിമെയ്റ്റ പറഞ്ഞു. പൊലീസിനെ വിളിച്ചപ്പോള്‍ അവര്‍ വനിത ഹെല്‍പ്പ് ലൈനില്‍ വിളിക്കാന്‍ പറഞ്ഞു.

അവിടെ വിളിച്ചപ്പോള്‍ ആവശ്യത്തിന് പൊലീസുകാര്‍ ഇല്ലെന്നും പറഞ്ഞു. വരുണിന്റെ മര്‍ദ്ദനത്തില്‍ തനിക്ക് നന്നായി പരുക്ക് പറ്റിയിരുന്നു. പക്ഷെ, കേരളത്തില്‍ ചികിത്സ തേടാന്‍ അനുവദിക്കാതെ വരുണും സഹോദരന്‍ അരുണും തന്നെ ബംഗളൂരുവിലേക്ക് വിട്ടു.

വരുണ്‍ എന്റെ വ്യാജ ഒപ്പിട്ട് 360 കമ്പനി സ്വന്തം പേരിലേക്ക് ആക്കിയെന്നും ഡിമെയ്റ്റ ആരോപിക്കുന്നു. ചാരിറ്റിയുടെ മറവില്‍ വരുണ്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്നും ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Respected Chief Minister of Kerala,India Pinarayi Vijayan please help me. This is my last resort to finding justice in Kerala. #pinarayivijayan #womensrights #domesticviolence #metoo #abuseatwork #abuseathome #keralapolice #survival #vanithapolice #women #kairalitv #mathrubhumi #manorama #marunadan #mangalam #yourstory #huffingtonpost #wallstreetjournal #asiatechnews #herrights #manoramaonline #MathrubhumiePaper #MediaOneTV #SAFARITVchannel #futurekerala #MinistryofPublicRelationsKerala #TechnoparkTrivandrum #technopark #dpckollamrural #hubbud #KollamcityPolice #commissionerkollam

Demeita Demy D'cruzさんの投稿 2018年3月13日(火)

അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് വരുണ്‍ ചന്ദ്രന്‍ രംഗത്തെത്തി. കഴിഞ്ഞ പത്ത് മാസമായി ഭാര്യയുമായി താന്‍ പിരിഞ്ഞു താമസിക്കുകയാണെന്നും കേസ് ഇപ്പോള്‍ കോടതിയിലാണെന്നും കെട്ടിചമച്ച വിവാദത്തിലേക്ക് തന്നെ മനപ്പൂര്‍വം വലിച്ചിഴക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും വരുണ്‍ ചന്ദ്രന്‍ പറഞ്ഞു.

തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വരുണ്‍ പ്രതികരിച്ചിരിക്കുന്നത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് മാത്രമല്ല വിദ്വേഷജനകവും അപകീര്‍ത്തിപരവുമാണ്. സ്വകാര്യതയ്ക്കുള്ള തന്റെ മൗലിക അവകാശത്തിന്റെ ലംഘനവുമാണിത്.

തനിക്കെതിരെ അപകീര്‍ത്തി നടത്തുന്നവര്‍ക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും വരുണ്‍ തന്റെ പോസ്റ്റിലൂടെ നടത്തുന്നുണ്ട്. നേരത്തെ വരുണ്‍ ചന്ദ്രന്റെ അമ്മയും അദ്ദേഹത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

കൈരളി പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് വരുണ്‍ ചന്ദ്രന്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമാണെന്നും താനാണ് വരുണിനെ വളര്‍ത്തിയതെന്നും പറഞ്ഞ് മാതാവ് ഗീത രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here