അല്ലു അര്‍ജുന്റെ ആരാധകന്‍ ചെയ്ത പ്രവൃത്തി

ചെന്നൈ: ചലച്ചിത്ര താരങ്ങളോടുള്ള ആരാധന പലപ്പോഴും അതിരുകടക്കാറുണ്ട്. തങ്ങള്‍ ആരാധിക്കുന്ന വ്യക്തിയുടെ സിനിമകള്‍ ബിഗ്‌സ്‌ക്രീനിലെത്തുന്ന ദിവസം ഫാന്‍സ് അസോസിയേഷനുകള്‍ നടത്തുന്ന പ്രകടനങ്ങള്‍ വിചിത്രവും അപകടകരവുമാവാറുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

അനായാസ അഭിനയവും ഡാന്‍സും കൊണ്ട് തെലുങ്കിലെ സൂപ്പര്‍ താരങ്ങളിലൊരാളായി മാറിയ നടനാണ് അല്ലു അര്‍ജുന്‍. അല്ലു അര്‍ജുന്‍ നായകനായ തെലുഗു ചിത്രം നാ പേരു സൂര്യ എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ച് ആരാധകര്‍ നടത്തിയ പ്രകടനത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

അല്ലു അര്‍ജുന്റെ ആരാധകരായ ഒരു കൂട്ടം യുവാക്കള്‍ വിരല്‍ മുറിച്ച് കട്ടൗട്ടില്‍ ചോര ഒഴുക്കിയാണ് സിനിമയുടെ റിലീസ് ആഘോഷിച്ചത്. രക്താഭിഷേകത്തിന് ശേഷം ‘ജയ് ബണ്ണി.. ജയ് ജയ് ബണ്ണി’ എന്ന മുദ്രാവാക്യം വിളിച്ച് യുവാക്കള്‍ തിയേറ്ററിന് മുന്നില്‍ ആര്‍പ്പുവിളിച്ചുപോകുന്നതും കാണാം.

താരങ്ങള്‍ ഭ്രാന്തമായ താരാരാധന എതിര്‍ക്കാറുണ്ടെങ്കിലും ചിലര്‍ വീണ്ടും ഇതാവര്‍ത്തിക്കുകയാണ്. പാല്‍ അഭിഷേകത്തിനായി കട്ടൗട്ടില്‍ കയറിയ ഒരു യുവാവ് വീണ് മരിച്ച സംഭവം അരങ്ങേറിയത് കേരളത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here