ഇംഗ്ലീഷ് ഗ്രാമറിനെച്ചൊല്ലി കൊലപാതകം

കാഞ്ഞങ്ങാട് : അലോമിപ്പള്ളി ബസ് സ്റ്റാന്റില്‍ ആശിഷ് വില്യം എന്നയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ 47 കാരന്‍ പിടിയില്‍. കാഞ്ഞങ്ങാട് കുശാല്‍നഗര്‍ സ്വദേശി ദിനേശനാണ് അറസ്റ്റിലായത്. ഹോസ്ദുര്‍ഗ് പൊലീസാണ് ഇയാളെ പിടികൂടിയത്.

മദ്യപിക്കുന്നതിനിടെ ഇംഗ്ലീഷ് സംസാരിച്ചതില്‍ വ്യാകരണത്തെറ്റുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കര്‍ണാടക സ്വദേശിയാണ് കൊല്ലപ്പെട്ട വില്യം.

ഏറെ നാളായി കാലിച്ചാനടുക്കം അട്ടക്കണ്ടത്ത് തോട്ടം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. മുന്‍പരിചയമില്ലാത്ത ആശിഷും ദിനേശനും അലോമിപ്പള്ളി ബസ് സ്റ്റാന്റിനടുത്തുള്ള ബാറിലെ കൗണ്ടറില്‍ നിന്ന് മദ്യപിച്ചു.

മദ്യലഹരിയില്‍ ആശിഷ് ഇംഗ്ലീഷില്‍ സംസാരിച്ചു. എന്നാല്‍ പറയുന്നതില്‍ വ്യാകരണത്തെറ്റുണ്ടെന്ന് ദിനേശന്‍ കളിയാക്കി. ഇതോടെ ഇരുവരും തമ്മില്‍ വഴക്കായി. തുടര്‍ന്ന് ആശിഷ് വില്യം ബാറില്‍ നിന്ന് പുറത്തിറങ്ങി.

തുടര്‍ന്ന് ബസ്റ്റാന്റ് ടെര്‍മിനലില്‍ ഒഴിഞ്ഞ ഭാഗത്ത് ഇരുന്നു. പിന്നാലെ ദിനേശനും ബാര്‍ വിട്ടെത്തി. വില്യം ഒറ്റയ്ക്കിരിക്കുന്നത് കണ്ട ദിനേശന്‍ മരപ്പട്ടികയെടുത്ത് ഇയാളുടെ തലയ്ക്കടിച്ചു. പിന്‍ഭാഗത്തേറ്റ അടിയില്‍ തല പിളര്‍ന്ന് ആശിഷ് വില്യം കൊല്ലപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here