ഇന്ത്യയില്‍ ബിക്കിനിയിട്ട് നടക്കരുത്; കണ്ണന്താനം

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന വിദേശികള്‍ ബിക്കിനി ധരിക്കുന്നത് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. അമേരിക്കയില്‍ ബിക്കിനി ധരിച്ച് പുറത്തിറങ്ങുന്നത് അവിടുത്തെ രീതിയാണ് എന്നാല്‍ ഇന്ത്യയില്‍ വരുമ്പോള്‍ ഇവിടത്തെ പാരമ്പര്യം മാനിക്കാന്‍ ബാധ്യതയുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

ഗോവയിലെ ബീച്ചുകളില്‍ വിദേശികള്‍ അങ്ങനെ നടക്കുന്നുണ്ട്. ഏത് രാജ്യത്ത് ചെന്നാലും അവിടുത്തെ തനത് സംസ്‌കാരത്തെ അനുസരിക്കണമെന്നും ആ രീതിയിലാവണം പെരുമാറ്റമെന്നും കണ്ണന്താനം വ്യക്തമാക്കി.

എന്നാല്‍ ഇന്ത്യയില്‍ എത്തുന്ന എല്ലാവരും സാരി ധരിക്കണമെന്നല്ല താന്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വീകാര്യമായ വസ്ത്രം ധരിക്കണമെന്നേ ഉദ്ദേശിച്ചിട്ടുള്ളൂവെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.

വിദേശ സഞ്ചാരികള്‍ അവരുടെ രാജ്യത്തുനിന്നും ബീഫ് കഴിക്കാമെന്നും അതിനുശേഷം ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്നുമുള്ള വിവാദ പ്രസ്ഥാവനക്ക് പിന്നാലെയാണ് വിദേശികളുടെ വസ്ത്രധാരണത്തെ കുറിച്ചും മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കണ്ണന്താനം.

LEAVE A REPLY

Please enter your comment!
Please enter your name here