അജ്ഞാതനെതിരെ അമലയുടെ പരാതി

ചെന്നൈ : തൊഴിലിടത്തില്‍ വെച്ച് ലൈംഗീക അതിക്രമം നടന്നതായി അരോപിച്ച് നടി അമലാ പോള്‍ രംഗത്ത്. ഇതിനെ തുടര്‍ന്ന് നടി പൊലീസില്‍ പരാതിയും നല്‍കി. ചെന്നെയിലെ ടി നഗര്‍ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്.

മലേഷ്യയില്‍ വെച്ച് നടക്കുന്ന ഒരു സ്‌റ്റേജ് ഷോയ്ക്കായി നടന്ന പരിശീലനത്തിനിടയിലാണ് അമലയ്ക്ക് മോശം അനുഭവം നേരിട്ടത്. പ്രശസ്ത കോറിയോഗ്രാഫര്‍ ശ്രീധറിന്റെ ചെന്നൈയിലെ സ്റ്റുഡിയോവില്‍ വെച്ചായിരുന്നു പരിശീലനം.ഇടവേളയില്‍ അജ്ഞാതനായ ഒരു വ്യക്തി തന്നെ സമീപിക്കുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്തതായി അമലാ പോള്‍ പറയുന്നു. താന്‍ തനിച്ചിരിക്കുന്ന സമയത്താണ് അയാള്‍ സമീപിച്ചത്, മറ്റൊരു വ്യക്തിയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ പണം നല്‍കാമെന്നും താന്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണെന്നും അജ്ഞാതന്‍ പറഞ്ഞതായി അമല വെളിപ്പെടുത്തി.

അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും സുരക്ഷിതത്ത്വമില്ലായ്മ തോന്നിയതിനാലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും അമലാ പോള്‍ പറയുന്നു.

ഈ വ്യക്തിക്ക് എങ്ങനെ സ്റ്റുഡിയോവിന് അകത്ത് കടക്കുവാന്‍ സാധിച്ചുവെന്നതും ദുരൂഹമാണെന്നും അതേ സമയം കോറിയോഗ്രാഫര്‍ ശ്രീധര്‍ ഈ സംഭവത്തില്‍ നിരപരാധിയാണെന്നും അമല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here