അത്തരം സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്ന് അമല

ബംഗളൂരു : അമല പോളിന്റെ ഹോട്ട് വീഡിയോകളും ചിത്രങ്ങളും കാണാമെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ തനിക്കും ലഭിക്കാറുണ്ടെന്ന് നടി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമല പോളിന്റെ വെളിപ്പെടുത്തല്‍.

അമല പോളിന്റെ ഹോട്ട് വീഡിയോകളും ചിത്രങ്ങളും സബ്‌സ്‌ക്രൈബ് ചെയ്യൂ, എന്ന തരത്തിലൊക്കെ സന്ദേശങ്ങള്‍ വരാറുണ്ട്. അതുകാണുമ്പോള്‍ ചിലപ്പോള്‍ ദേഷ്യം വരും. പക്ഷേ ചില സമയങ്ങളില്‍ വെറും തമാശയായി തോന്നും.

അപ്പോള്‍ അത്തരം സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടെടുത്ത് സുഹൃത്തുക്കള്‍ക്ക് അയയ്ക്കാറുണ്ടെന്നും അമല പോള്‍ വ്യക്തമാക്കി. ഒരുപാട് കോളുകളും മെസേജുകളും വരാറുണ്ട്. ട്രൂ കോളര്‍ ഉള്ളതിനാല്‍ നോക്കിയാണ് കോളുകള്‍ എടുക്കാറ്.

ഫോണ്‍ ഉപയോഗിക്കുന്നത് കുറവാണ്. മാനേജര്‍ക്ക് എന്നെ ഫോണില്‍ കിട്ടാത്തതിനാല്‍ അടുത്ത വീട്ടിലേക്ക് വിളിക്കേണ്ടി വന്നിട്ടുണ്ടെന്നും നടി പറഞ്ഞു. ഫോണ്‍ ഉപയോഗത്തില്‍ പിന്നോക്കമായത് കാരണം നിരവധി കൂട്ടുകാരെ നഷ്ടമായിട്ടുണ്ട്.

വാട്‌സ് ആപ്പില്‍ എന്നെ ഓണ്‍ലൈനില്‍ കാണുമ്പോഴൊക്കെ ചിലര്‍ വിളിക്കുകയും സന്ദേശങ്ങളയയ്ക്കുകയും ചെയ്യുന്നത് പലപ്പോഴും ശല്യമാകാറുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാതാപിതാക്കളോട് സംസാരിക്കാറില്ല. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ സ്വകാര്യതയിലാണ് താന്‍ കരയാറെന്നും അമല പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here