മൂര്‍ഖന്റെ തല വെട്ടി ചോര കുടിച്ച് സൈനികര്‍

തായ്‌ലാന്‍ഡ്: മൂര്‍ഖന്റെ തല വെട്ടി ചോര കുടിച്ചും, തേളിനെ ജീവനോടെ ചവച്ചരച്ച് കഴിച്ചും പാമ്പിനെ ചുട്ടു തിന്നും സൈനികര്‍. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അമേരിക്കന്‍ സൈനികര്‍ക്കും ദക്ഷിണകൊറിയന്‍ സൈനികര്‍ക്കുമാണ് കഠിനമായ പരിശീലനം നേരിടേണ്ടി വന്നത്. കൊടുംകാട്ടില്‍ അതീജിവിക്കാനായാണ് ഇവര്‍ക്ക് ഇത്തരത്തിലൊരു പരിശീലനം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

പാമ്പിന്റെ തല വെട്ടി ചോര കുടിക്കുന്നതായിരുന്നു ഇവിടത്തെ പ്രധാന പരിശീലനം. തായ്‌ലാന്‍ഡില്‍ ആയിരുന്നു ഇത്തരത്തിലൊരു പരിശീലനം. ഈ സംയുക്ത പരിശീലനത്തില്‍ പാമ്പിന്റെ ചോര കുടിക്കുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പത്തി വിടര്‍ത്തി ആക്രമിക്കാനൊരുങ്ങി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നത് മുതലുള്ള കാര്യങ്ങള്‍ പരിശീലനത്തിന്റെ ഭാഗമായി വിവരിച്ചു നല്‍കുന്നുണ്ട്. ഏറ്റവും ഒടുവിലാണ് ഒരു പാമ്പിന്റെ തല വെട്ടിയ ശേഷം അതിന്റെ ചോര സൈനികരുടെ വായിലേക്ക് ഇറ്റിച്ചു നല്‍കുന്നത്.

തേളിനെ ജീവനോടെ ചവച്ചരച്ചു കഴിക്കുന്നതിന്റെയും പാമ്പിനെ ചുട്ട് തിന്നുന്നതിന്റെയും മൂര്‍ഖന്‍ പാമ്പിനെ സൈനികര്‍ ചുംബിക്കുന്നതിന്റെയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മത്സ്യത്തിന്റെ സ്വാദായിരുന്നു പാമ്പിന്റെ ചോരയ്‌ക്കെന്നാണ് ഒരു സൈനികന്‍ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here