അവതാരകയെ കൊലപ്പെടുത്തിയത് ഇങ്ങനെ

മുംബൈ : അവതാരകയായ അര്‍പ്പിത തിവാരി കൊല്ലപ്പെട്ട കേസില്‍ പിടിയിലായ 28 കാരന്‍ അമിത് ഹസ്രയുടെ നിര്‍ണ്ണായക മൊഴി പുറത്ത്. അര്‍പ്പിതയുമായി താന്‍ ഡേറ്റിംഗ് ആഗ്രഹിച്ചിരുന്നുവെന്ന് അമിത് ഹസ്ര വെളിപ്പെടുത്തി. അര്‍പ്പിതയുടെ സുഹൃത്താണ് പിടിയിലായ അമിത്.എന്നാല്‍ തന്നോടൊപ്പം ഡേറ്റിങ്ങിന് അര്‍പ്പിതയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും ഇയാള്‍ അറിയിച്ചു. താന്‍ ബാത്‌റൂം ജനലിലൂടെ അര്‍പ്പിതയെ താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഹസ്ര പറഞ്ഞു.ഡിസംബര്‍ 11 നാണ് അര്‍പ്പിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. മുംബൈ മാലാഡിലെ ഒരു ഹോട്ടല്‍ കെട്ടിടത്തിന്റെ പതിനഞ്ചാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയാണെന്ന വിലയിരുത്തലിലായിരുന്നു അദ്യ ഘട്ടത്തില്‍ അന്വേഷണം.എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. കാമുകന്‍ അടക്കം 5 സുഹൃത്തുക്കള്‍ക്കെതിരെ പരാതിയുമായാണ് രക്ഷിതാക്കള്‍ രംഗത്തെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സുഹൃത്തായ അമിത് ഹസ്ര പിടിയിലായത്.ഇയാളെ പൊലീസ് പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. എന്നാല്‍ നേരത്തെ നല്‍കിയ മൊഴികളില്‍ നിന്ന് വിഭിന്നമായാണ് ഈ പരിശോധനയില്‍ ഇയാള്‍ മറുപടി നല്‍കിയത്. ഈ പൊരുത്തക്കേടുകളുടെ പശ്ചാത്തലത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഡിസംബര്‍ 11 ന് പുലര്‍ച്ചെയാണ് അമിത് അര്‍പ്പിതയെ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയത്. ഇതിന് മുന്‍പ് ഇരുവരും തമ്മില്‍ വഴക്കുണ്ടായോയെന്ന് അന്വേഷണസംഘം പരിശോധിച്ച് വരികയാണ്. 25 കാരിയായ അര്‍പ്പിത കാമുകനായ പങ്കജ് ജാദവിനൊപ്പമാണ് മാനവ്സ്ഥല്‍ അപ്പാര്‍ട്‌മെന്റിലെ ഹസ്രയുടെ വീട്ടിലെത്തുന്നത്.തുടര്‍ന്ന് പുറത്തുപോയി മദ്യപിച്ച ശേഷം പുലര്‍ച്ചെ 3 മണിയോടെ മൂവരും തിരിച്ചെത്തി. തുടര്‍ന്നായിരുന്നു ക്രൂരമായ കൊലപാതകം. അമിതിനെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here