ബച്ചനെ കാണാന്‍ കുട്ടി നടത്തിയ സാഹസം

മുംബൈ: ആരാധകരെ നേരിട്ട് കാണാന്‍ മാസത്തിലോ ആഴ്ചയിലോ ഒരു ദിവസം മാറ്റി വെയ്ക്കാറുണ്ട് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. നൂറ് കണക്കിന് ആരാധകരാണ് താരത്തെ കാണാന്‍ ഓരോ തവണയും എത്തുന്നത്.

അത്തരത്തില്‍ കഴിഞ്ഞ ദിവസം ബച്ചനെ കാണാന്‍ വന്ന ഒരാള്‍ ഗേറ്റിലെ ആള്‍ക്കാരേയും സെക്യൂരിറ്റിക്കാരേയുമെല്ലാം വെട്ടിച്ച് അകത്ത് കടന്നു. താരം തന്നെയാണ് ഇങ്ങനെ കടന്നുകൂടിയ ആളെ കുറിച്ച് പറഞ്ഞത്.

ഒരു കുട്ടി ആരാധികയാണ് സാഹസം നടത്തി ബച്ചനെ കാണാനെത്തിയത്. ആള്‍ക്കൂട്ടത്തെയും, ഗേറ്റും കടന്ന് ഈ ധീര അകത്തു കടന്നു, ഒരു കൈവീശലിനായി. എന്ന ക്യാപ്ഷനോടെ ബച്ചന്‍ ട്വീറ്റ് ചെയ്തു. ആരാധികയുടെ കൂടെ നിന്ന് ചിത്രമെടുക്കുകയും ചെയ്തു താരം.

LEAVE A REPLY

Please enter your comment!
Please enter your name here