‘അമ്മ മഴവില്ല്’ റിഹേഴ്‌സല്‍ പുരോഗമിക്കുന്നു

കൊച്ചി :താരസംഘടനയായ അമ്മയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്കായുള്ള റിഹേഴ്‌സലുകള്‍ കൊച്ചിയിലെ ഹോട്ടലില്‍ പുരോഗമിക്കുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി മലയാള സിനിമയിലെ നിരവധി നടീനടന്‍മാരാണ് റിഹേഴ്‌സലുകള്‍ക്കായി കൊച്ചിയിലെ ഹോട്ടലില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.

പാട്ടും നൃത്തവും തമാശകളുമായി അരങ്ങ് തകര്‍ക്കുകയാണ് യുവതാരങ്ങളും മുതിര്‍ന്നവരും അടങ്ങുന്ന നീണ്ട നിര. മുതിര്‍ന്ന താരങ്ങളെ കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍, ടൊവീനോ തോമസ്. അജു വര്‍ഗ്ഗീസ്, നീരജ് മാധവ്, കാളിദാസ് ജയറാം, സൗബിന്‍, നമിതാ പ്രമോദ്, ഹണിറോസ്, അന്‍സിബാ,മൈഥിലി, ഷംനകാസിം, അനന്യ, കുക്കു പരമേശ്വരന്‍ തുടങ്ങിയ താരനിരയും റിഹേഴ്‌സലുകളുടെ തിരക്കിലാണ്.

തിരുവനന്തപുരത്തെ കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ മെയ് ആറിനാണ് ‘അമ്മ മഴവില്ല്’ മെഗാ ഷോ അരങ്ങേറുന്നത്. മലയാളത്തിലെ നൂറിലേറെ ചലചിത്ര താരങ്ങള്‍ ഷോയില്‍ അണിനിരക്കുമെന്ന് സംഘാടകര്‍ ആറിയിച്ചു. 25000 പേര്‍ക്ക് നേരിട്ട് പരിപാടി വീക്ഷിക്കാന്‍ പറ്റുന്ന സജ്ജീകരണങ്ങളാണ് ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്നത്.

മലയാളത്തിലെ പഴയ കാല നടീനടന്‍മാരെയും കലാകാരന്‍മാരേയും സഹായിക്കുക എന്ന ലക്ഷ്യം വെച്ചാണ് ‘അമ്മ മഴവില്ല്’ ഷോ അരങ്ങേറുന്നത്. പഴയ കാല ചലചിത്ര പ്രവര്‍ത്തകരായ 15 പേരെ ഷോയുടെ തുടക്കത്തില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ മധു ആദരിക്കും. അഞ്ച് മണിക്കൂര്‍ ഷോ നീണ്ടു നില്‍ക്കും. പ്രമുഖ സംവിധായകന്‍ സിദ്ദിഖിന്റെ ഏകോപനത്തിലാണ് താരങ്ങള്‍ പരിപാടികള്‍ അവതരിപ്പിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here