നടി ഓടിച്ച കാര്‍ മരത്തിലിടിച്ച് അപകടം

മുംബൈ : സിനിമാ ചിത്രീകരണത്തിനിടെ നടി ഓടിച്ച കാര്‍ മരത്തിലിടിച്ച് അപകടം. നടി അദ്ഭുതകരമായി രക്ഷപ്പെട്ടു. ബോളിവുഡ് അഭിനേത്രി അനന്യ പാണ്ഡെ ഓടിച്ച കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 എന്ന ഹിന്ദി സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.

അനന്യ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ നടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടമുണ്ടായ ഉടന്‍ അണിയറ പ്രവര്‍ത്തകര്‍ അനന്യയുടെ രക്ഷയ്ക്ക് ഓടിയെത്തി. ബോളിവുഡ് നടന്‍ ചുങ്കി പാണ്ഡെയുടെ മകളായ അനന്യയുടെ ആദ്യ ചിത്രമാണ് സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2.

2012 ല്‍ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആലിയ ഭട്ട്, വരുണ്‍ ധവാന്‍ എന്നിവരായിരുന്നു ആദ്യ ഭാഗത്തില്‍ അഭിനയിച്ചത്. ഡെറാഡൂണ്‍,മസൂറി എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമ നവംബര്‍ 23 ന് തിയേറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here