സംസ്‌കൃതി ഷേണായി വിവാഹിതയായി

കൊച്ചി: യുവനടി സംസ്‌കൃതി ഷേണായി വിവാഹിതയായി. തൃക്കാക്കര സ്വദേശി വിഷ്ണു എസ് നായരാണ് വരന്‍. എഞ്ചിനീയറാണ് വിഷ്ണു. മംഗളൂരു സ്വദേശിയായ ഡോക്ടര്‍ ഗോവിന്ദന്‍ ഷേണായിയുടേയും വിദ്യയുടേയും ഏകമകളാണ് സംസ്‌കൃതി.

താരം ഇതിനോടകം തന്നെ തെന്നിന്ത്യന്‍ സിനിമകളിലെല്ലാം അഭിനയിച്ചു കഴിഞ്ഞു. നിര്‍മ്മാതാവായ രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത ബ്ലാക്ക് ബട്ടര്‍ഫ്‌ളൈയിലൂടെയാണ് താരം മലയാള സിനിമയിലേക്കെത്തിയത്.

കെ ജി അനില്‍ കുമാര്‍ സംവിധാനം ചെയ്ത വേഗത്തില്‍ വിനീത് കുമാറിന്റെ നായികയായതോടെയാണ് സംസ്‌കൃതിയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്. പിന്നീട് ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്.

അനാര്‍ക്കലി, മരുഭൂമിയിലെ ആന തുടങ്ങിയ ചിത്രങ്ങളിലെ സംസ്‌കൃതിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2017 ജൂലൈ 16നാണ് താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്.

കൊച്ചിയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടത്തിയത്. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here