കൃഷിയിടത്തില്‍ സണ്ണിക്കെന്ത് കാര്യം?

ഹൈദരാബാദ്: ഉദ്ഘാടനങ്ങളിലും മറ്റ് പരിപാടികളിലുമൊക്കെ നടി സണ്ണി ലിയോണിനെ കാണാറുണ്ട്. എന്നാല്‍ ഒരു കര്‍ഷകന്റെ പാടത്ത് സണ്ണിക്കെന്താണ് കാര്യം? ആന്ധ്ര കര്‍ഷകന്റെ പാടത്താണ് സണ്ണിയെ കാണാനാകുക.

താരത്തിന്റെ ഫോട്ടോയാണ് ചെഞ്ചു റെഡ്ഡി എന്ന കര്‍ഷകന്‍ തന്റെ പാടത്തിന്റെ സംരക്ഷണത്തിനായി ഉപയോഗിച്ചത്. വിളയെ കാക്കാന്‍ പല പണികളും നോക്കി പരാജയപ്പെട്ടതോടെ 45കാരനായ ചെഞ്ചു സണ്ണി ലിയോണിന്റെ പോസ്റ്റര്‍ വെക്കുകയായിരുന്നു.

വിളകള്‍ക്ക് കണ്ണുതട്ടാതിരിക്കാനാണിതെന്നാണ് ഇയാളുടെ വാദം. ചിത്രം മാത്രമല്ല ഒരു അടിക്കുറിപ്പും ചെഞ്ചു നല്‍കി ‘ എന്നെ നോക്കി അസൂയപ്പെടരുത്’ എന്ന്. നെല്ലൂര്‍ ജില്ലയിലെ ബന്ദകിന്ദിപള്ളിയിലാണ് റെഡ്ഡിയുടെ പാടം.

റോഡിലൂടെ യാത്ര ചെയ്യുന്നവരുടെയെല്ലാം കണ്ണ് തന്റെ പാടത്തേക്കാണെന്നും ഇതാണ് തന്റെ വിളവ് നശിക്കാന്‍ കാരണമെന്നുമാണ് ചെഞ്ചു ചിന്തിച്ചത്. പോസ്റ്റര്‍ വെച്ചതോടെ പത്തേക്കറുള്ള തന്റെ പാടത്ത് നല്ല വിള കിട്ടിയെന്നാണ് ഇദ്ദേഹം പറയുന്നത്.

യാത്രക്കാരുടെ ആരുടെയും കണ്ണ് വിളയില്‍ തട്ടില്ലെന്നും എല്ലാവരുടേയും നോട്ടം സണ്ണിയിലേക്കാണെന്നുമാണ് ഇയാളുടെ വാദം. കാബേജും കോളിഫല്‍റും മുളകും ഉള്‍പ്പെടെ പലയിനങ്ങള്‍ ചെഞ്ചു കൃഷി ചെയ്യുന്നുണ്ട്.  

LEAVE A REPLY

Please enter your comment!
Please enter your name here