ദിലീപിന്റ ഹര്‍ജി കോടതി തള്ളി

കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജി തള്ളി അങ്കമാലി കോടതി. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ തനിക്ക് കൈമാറണമെന്ന ദിലീപിന്റെ ഹര്‍ജിയാണ് കോടതി തള്ളിയത്.

പ്രതിയുടെ ന്യായമായ അവകാശമാണ് എതിരായ തെളിവുകള്‍ ലഭിക്കുക എന്നതായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉയര്‍ത്തിയ വാദം.

എന്നാല്‍ ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കാനിവില്ലെന്ന നിലപാടില്‍ പൊലീസ് ഉറച്ചു നിന്നു. നടിക്ക് അപകീര്‍ത്തികരമാകുന്ന ദൃശ്യങ്ങളാണ്, ദൃശ്യങ്ങള്‍ ചോരുന്നത് നടിയുടെ സുരക്ഷയെ ബാധിക്കും എന്ന പ്രോസിക്യൂഷന്റെ വാദം കോടതി പൂര്‍ണ്ണമായും അംഗീകരിച്ചു.

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട തെളിവായത് കൊണ്ടാണ് കോടതിയുടെ ഈ നടപടി. വിചാരണയ്ക്കായി കേസ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. അടുത്ത ആഴ്ച തൊട്ട് കേസിലെ വിചാരണ നടപടികള്‍ ആരംഭിക്കും. അതേ സമയം തെളിവുകള്‍ വിട്ടു കിട്ടാനായി ദിലീപ് ഇനി ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here