ആര്‍എസ്എസ് പ്രവര്‍ത്തനം നിര്‍ബന്ധമാക്കണമെന്ന് ബിജെപി മന്ത്രി

ഡല്‍ഹി :വിവാദ പരാമര്‍ശങ്ങള്‍ നടത്തി ശ്രദ്ധ പിടിച്ച് പറ്റാറുള്ള ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് വീണ്ടും അത്തരമൊരു പ്രസ്താവനയുമായി രംഗത്ത്. രാജ്യത്ത് ആര്‍എസ്എസില്‍ ചേര്‍ന്ന പ്രവര്‍ത്തിക്കുന്നത് നിര്‍ബന്ധമാക്കണമെന്നാണ് അനില്‍ വിജിന്റെ പുതിയ പ്രസ്താവന. തന്റെ ഔദ്യോഗിക ടിറ്റര്‍ അക്കൗണ്ട് വഴിയായിരുന്നു അനില്‍ വിജ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുക്കുന്നതുമായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഹരിയാന മന്ത്രിയുടെ പ്രതികരണം. ആര്‍എസ്എസ് ഒരു ദേശീയവാദി സംഘടനയാണ്. രാജ്യത്തെ എല്ലാ പൗരന്‍മാരും കുറച്ചു കാലമെങ്കിലും ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കണമെന്നത്  നിര്‍ബന്ധമാക്കേണ്ടതാണ്.

രാജ്യത്തിന്റെ ഒരു പാട് പ്രശ്‌നങ്ങളില്‍ പരിഹാരം ലഭിക്കും. ഇതായിരുന്നു അനില്‍ വിജിന്റെ വിവാദ ട്വീറ്റ്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ നിപ്പാ വൈറസിനോട് ഉപമിച്ചും ഇദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രാഹുല്‍ ഗാന്ധി നിപ്പാ വൈറസാണെന്നും ഒപ്പമുള്ള സഖ്യകക്ഷികളെ നശിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ജോലി എന്നുമായിരുന്നു അനില്‍ വിജ്ജിന്റെ വാക്കുകള്‍. ഇതിന് മുന്‍പും ഒത്തിരി വിവാദ പരാമര്‍ശങ്ങള്‍ നടത്തി അനില്‍ വിജ് വാര്‍ത്തകളില്‍ നിറയാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here