റഷ്യന്‍ വിമാനം തകര്‍ന്ന് 71 മരണം

മോസ്‌കോ : റഷ്യയില്‍ മോസ്‌കോയ്ക്ക് സമീപം ദോമജിയദവയില്‍ യാത്രാവിമാനം തകര്‍ന്ന് വീണ് 71 മരണം. 65 യാത്രക്കാരും 6 ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. ഇവിടത്തെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനാണ് വിമാനം തകര്‍ന്ന് പതിച്ചത്.

സറാടോവ് എയര്‍ലൈന്‍സിന്റെ ആന്റനോവ് എഎന്‍ 148 വ്യോമ വാഹനമാണ് ദുരന്തത്തില്‍പ്പെട്ടത്.പ്രാദേശിക സമയം രാവിലെ 11. 22 നാണ് വിമാനം പറന്നുയര്‍ന്നത്. ഉറല്‍സിലെ ഓസ്‌കിലേക്കായിരുന്നു സര്‍വീസ്. യാത്ര 5 മിനിട്ട് പിന്നിട്ടപ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായി. തുടര്‍ന്ന് ഉടന്‍ വിമാനം താഴേക്ക് കൂപ്പുകുത്തുകയുമായിരുന്നു.

ആകാശത്ത് നിന്ന് കത്തിയാണ് വിമാനം താഴേക്ക് പതിച്ചതെന്ന്‌ അര്‍ഗുനോവോ ഗ്രാമവാസികള്‍ അറിയിച്ചു. ആഭ്യന്തര വിമാന കമ്പനിയാണ് സറാടോവ്. ഒരു ഉക്രേനിയന്‍ കമ്പനിയാണ് വിമാനം നിര്‍മ്മിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here