യുവതിയ്ക്ക് നേരെ തെറിയഭിഷേകം

കൊച്ചി: പോണിനെ കുറിച്ച് അഭിപ്രായം പറഞ്ഞ മാധ്യമപ്രവര്‍ത്തകയ്ക്ക് തെറിയഭിഷേകം. എന്നാല്‍ തന്നെ ചീത്ത വിളിച്ചയാളെ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയിലൂടെ തുറന്നുകാട്ടി.

അനു ചന്ദ്ര എന്ന ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തക പോണ്‍ മൂവിയാണ് നല്ലതെന്നും അതില്‍ കൊലപാതകമോ, യുദ്ധമോ, അടിപിടിയോ, ചതിയോ, റേസിസമോ, ഭാഷാ പ്രശ്‌നമോ ഇല്ലെന്നും അഭിപ്രായപ്പെട്ടു.

എന്നാല്‍ ഈ പോസ്റ്റ് ഇട്ടതോടെ വിവിധ തരത്തിലുള്ള പ്രതികരണങ്ങള്‍ എത്തി. അതില്‍ ഒരാളാണ് രൂക്ഷമായി പ്രതികരിച്ചത്. ഇയാളുടെ വേര്‍ബല്‍ റേപ്പിന്റെ ഉള്ളടക്കം സ്‌ക്രീന്‍ ഷോട്ടായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് അനു പ്രതികരിച്ചത്.

ചുംബനത്തിലെ ലൈംഗികതയെച്ചൊല്ലി സദാചാര കലാപം ഉണ്ടാകുന്ന കേരളം പോലൊരിടത്തില്‍ പോണോഗ്രഫിയുടെ സ്വാധീനത്തെയും രാഷ്ട്രീയത്തെയും പറ്റി തുറന്നെഴുത്തുന്ന പെണ്ണിന് ഇതില്‍ കുറഞ്ഞതൊന്നും ലഭിക്കാന്‍ പോകുന്നില്ല എന്നറിയാമെന്ന് പറഞ്ഞാണ് അനുവിന്റെ പോസ്റ്റിന്റെ തുടക്കം. ഡിജിറ്റല്‍ വിപ്ലവത്തിന്റെ കാലത്തെ തുറന്നു കാഴ്ചകള്‍ക്കും തുറന്ന ചര്‍ച്ചകള്‍ക്കും ശേഷം തന്നെയാണ് സെക്‌സിനെക്കുറിച്ച് ഒന്നുംതന്നെ അറിയാതെ വളര്‍ന്നു വലുതായ ഞാനെന്ന പെണ്‍കുട്ടി ലൈംഗികതയെക്കുറിച്ചുള്ള എന്റെ ഓരോ സംശയങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ കണ്ടെത്തുന്നത് തന്നെ.

സ്ത്രീകളിലെ യഥാര്‍ത്ഥ ലൈംഗീക അനുഭവങ്ങളും, ചിന്തകളും, റോമാന്‍സും മുതല്‍ കാമോദീപം വരെ തുറന്നു കാട്ടുന്ന പോണോഗ്രാഫികളോട് എനിക്ക് ഇഷ്ടം തന്നെയാണ്.വ്യക്തിപരമായി സാഹചര്യങ്ങള്‍ക്കനുസരിച്ച് ഞാന്‍ അത് ആസ്വദിക്കാറുമുണ്ട്. പോണോഗ്രാഫി പക്വമായി കാണാന്‍ സാധിക്കാത്ത ഒരു നാട്ടില്‍ പോണോഗ്രാഫി കാണുന്ന പെണ്ണിനേയോ, അതിനെ പറ്റി തുറന്ന് പറയുന്ന പെണ്ണിനെയോ ഇങ്ങനെയൊക്കെ സൈബര്‍ റേപ്പ് ചെയ്തില്ലെങ്കിലെ അതിശയമൊള്ളൂ. പാപ ചിന്തയുള്ള, അടിച്ചമര്‍ത്തപ്പെട്ട ലൈംഗീകതയില്‍ നിന്നു തന്നെയാണ് ഈ തെറിവിളിയുടെ ലൈംഗീക ദാരിദ്ര്യത്തിന്റെ ദീനരോധനം ഉയരുന്നതെന്നറിയാം. പക്ഷേ ഇങ്ങനെ കാമം കരഞ്ഞു തീര്‍ക്കാന്‍ ശ്രമിക്കല്ലേ കഴുതേ.. എന്നായിരുന്നു അനുവിന്റെ പോസ്റ്റ്.

പരമാർത്ഥം..പരമാർത്ഥം..പച്ചപരമാർത്ഥം

Anu Chandraさんの投稿 2018年4月1日(日)

LEAVE A REPLY

Please enter your comment!
Please enter your name here