അനുപമയുടെ സാരിയുടുത്തുള്ള ഡാന്‍സ് വൈറലായി

കൊച്ചി: അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലെ മേരിയെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. ആ ഇടതൂര്‍ന്ന മുടിയായിരുന്നു അനുപമ പരമേശ്വരനെന്ന പുതുമുഖ നായികയെ വേറിട്ടു നിര്‍ത്തിയത്.

അനുപമ ഇപ്പോള്‍ മലയാളികളുടെ മാത്രം സൗകാര്യ അഹങ്കാരമല്ല. താരം ഇപ്പോള്‍ തെലുങ്കിലെ തിരക്കേറിയ നടിയാണ്. ഇതിനോടകം തെലുങ്കില്‍ അഞ്ച് ചിത്രങ്ങളില്‍ അഭിനയിച്ചു. കൂടാതെ ലുക്കിലും ഫാഷനിലും അനുപമ അടിമുടി മാറി.

‘കൃഷ്ണാര്‍ജുന യുദ്ധം’ ആണ് അനുപമയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.നാനിയാണ് ചിത്രത്തിലെ നായകന്‍. സിനിമയുടെ റിലീസിന് മുന്നോടിയായി പ്രൊമോഷന്‍ പരിപാടിയില്‍ അനുപമ എത്തിയത് സാരിയിലാണ്.

പരിപാടിയില്‍ പങ്കെടുത്ത അനുപമ കിടിലനൊരു ഡാന്‍സും കളിച്ചു. ഡാന്‍സിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. റെഡ്‌റോസ് സാരിയില്‍ നടത്തിയ ഡാന്‍സ് ഇതിനോടകം ഹിറ്റായി.

‘അ ആ’ ആയിരുന്നു അനുപമയുടെ തെലുങ്കിലെ ആദ്യ ചിത്രം. ഇതിനുശേഷം പ്രേമം, സന്തമാനം ഭാവട്ടി, വുണ്ണടി ഒക്തേ സിന്തഗി എന്നീ സിനിമകളില്‍ അഭിനയിച്ചു.

പേരിടാത്ത മറ്റൊരു തെലുങ്ക് ചിത്രവും അനുപമയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here