കോഹ്‌ലിയുടെ ക്യാച്ചില്‍ കണ്ണുതള്ളി അനുഷ്‌ക

ബംഗളൂരു : റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നായകന്‍ വിരാട് കോഹ്‌ലി പറന്നെടുത്ത ക്യാച്ചില്‍ കണ്ണുതള്ളി പ്രിയതമ അനുഷ്‌ക ശര്‍മ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലായിരുന്നു കോഹ്‌ലിയുടെ തകര്‍പ്പന്‍ ക്യാച്ച്.

കൊല്‍ക്കത്ത നായകന്‍ ദിനേഷ് കാര്‍ത്തിക്കിന്റെ ഷോട്ടാണ് കോഹ്‌ലി പറന്നുപിടിച്ചത്. കൊല്‍ക്കത്ത ഇന്നിംഗ്‌സിന്റെ 19ാം ഓവറിലായിരുന്നു ആ സൂപ്പര്‍ ക്യാച്ച്. 18. 4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന നിലയിലായിരുന്നു കൊല്‍ക്കത്ത.

ഓപ്പണര്‍ ക്രിസ് ലിന്‍ 62 റണ്‍സുമായും ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് 23 റണ്‍സുമായും ക്രീസില്‍. 8 പന്തില്‍ അഞ്ച് റണ്‍സ് മാത്രം മതി വിജയത്തിന്. മുഹമ്മദ് സിറാജിന്റെ പന്ത് അതിര്‍ത്തി കടത്താനായി ദിനേഷ് കാര്‍ത്തിക് ഉയര്‍ത്തി അടിച്ചു.

എന്നാല്‍ ലോങ് ഓണില്‍ ഫീല്‍ഡര്‍മാരില്ലാത്ത സ്ഥലത്ത് പന്ത് പതിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും കോഹ്‌ലി കുതിച്ചെത്തി കൈകളില്‍ ഭദ്രമാക്കി. കോഹ്‌ലിയുടെ ഈ അത്യുഗ്രന്‍ പ്രകടനത്തില്‍ അനുഷ്‌കയുടെ കണ്ണുതള്ളിപ്പോയി.

ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പക്ഷേ മത്സരത്തില്‍ കൊല്‍ക്കത്ത 6 വിക്കറ്റ് വിജയം കരസ്ഥമാക്കി. 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എന്ന വിജയലക്ഷ്യം നേടി. മത്സരത്തില്‍ വിരാട് കോഹ്‌ലി 44 പന്തില്‍ 68 റണ്‍സ് അടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here