സാധാരണക്കാരിയായി അനുഷ്‌ക

ഭോപ്പാല്‍ :സാധാരണക്കാരിയായി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നു നീങ്ങുന്ന ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയുടെ ചിത്രങ്ങള്‍ വൈറലാവുന്നു. അടുത്തിടെയാണ് ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്.

ഷൂട്ടിംഗ് നടക്കുന്ന പുതിയ ചിത്രമായ ‘സുയിദാഗ’യുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. ഒരു മദ്ധ്യവയസ്‌കയുടെ രൂപ സാദൃശ്യം തോന്നത്തക്ക തരത്തിലാണ് നടിയുടെ മേയ്ക്ക് ഓവര്‍.

വരുണ്‍ ധവാനാണ് ‘സുയിദാഗ’യില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വരുണ്‍ ധവാന്റെ അമ്മയുടെ സഹോദരിയായി ഒരു മദ്ധ്യവയസ്‌കയുടെ റോളിലാണ് അനുഷ്‌ക ചിത്രത്തിലെത്തുന്നതെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.

ഈ വാര്‍ത്തകളെ ശരിവെയ്ക്കുന്ന വിധത്തിലാണ് പുറത്ത് വരുന്ന ചിത്രങ്ങള്‍. മധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. എന്നാല്‍ ഈ ചിത്രങ്ങള്‍ ഏങ്ങനെ പുറത്തേക്ക് ചോര്‍ന്നുവെന്നത് വ്യക്തമല്ല.

അനുഷ്‌ക കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ഹൊറര്‍ ചിത്രം പരി തീയറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ്. അടുത്തിടെ ഭര്‍ത്താവ് വിരാട് കോഹ്‌ലിയോടും കുടുംബത്തോടുമൊപ്പം അനുഷ്‌ക സിനിമ കാണാനെത്തിയതിന്റെ ചിത്രങ്ങളും ഏറെ വൈറലായിരുന്നു.

ഷാരൂഖ് ഖാനോടൊപ്പം അഭിനയിക്കുന്ന സീറോയാണ് അനുഷ്‌കയുടെ അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here