വീണ്ടും ജുംഅ നമസ്‌കാരം തടയാന്‍ ശ്രമം

കണ്ണൂര്‍ : എട്ടിക്കുളം ജുമാ മസ്ജിദില്‍ വീണ്ടും ജുംഅ നമസ്‌കാരം തടയാന്‍ ശ്രമം. എപി, ഇകെ സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണിത്. നമസ്‌കാരം തടയാനെത്തിയവര്‍ പൊലീസിനെ ആക്രമിച്ചു.

ഒരു പൊലീസുകാരന് പരിക്കുണ്ട്. പൊലീസ് ജീപ്പ് തകര്‍ത്തിട്ടുമുണ്ട്. സംഭവത്തില്‍ 8 പേരെ പൊലീസ് പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ചയും ജുംഅ നമസ്‌കാരം തടയാന്‍ ശ്രമമുണ്ടാവുകയും ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

ഇത് വലിയ സംഘര്‍ഷങ്ങള്‍ക്കാണ് ഇടയാക്കിയത്. എപി വിഭാഗം സുന്നികളുടെ പള്ളിയില്‍ പുതുതായി ജുംഅ തുടങ്ങാനുള്ള നീക്കം ഇകെ വിഭാഗം തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നീണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here