അത്താഴത്തിനായി ഒരുമിച്ച രാഷ്ട്രത്തലവന്‍മാര്‍

ദഹ്‌റാന്‍ :ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് അത്താഴം കഴിച്ച് അറബ് രാജ്യ നേതാക്കള്‍. സൗദിയിലെ ദഹ്‌റാനില്‍ വെച്ചാണ് ഈ അപൂര്‍വ അത്താഴ വിരുന്ന് സംഘടിക്കപ്പെട്ടത്. അറബ് ഉച്ചകോടിയില്‍ പങ്കെടുക്കുവാനായാണ് രാഷ്ട്ര തലവന്‍മാര്‍ സൗദിയിലെ ദഹ്‌റാനില്‍ എത്തിച്ചേര്‍ന്നത്. തങ്ങളുടെ പരമ്പരാഗത ഭരണ വേഷങ്ങള്‍ ഒഴിവാക്കി തികച്ചും സാധാരണ വസ്ത്രത്തിലായിരുന്നു ഏവരും അത്താഴത്തിനായി എത്തി ചേര്‍ന്നത്.

സൗദി കിരിടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തം, ഹിസ് ബൈനസ് ഷൈക്ക് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍, ബെഹറിന്‍ രാജാവ് ഹമദ് ബിന്‍ എല്‍സാ അല്‍ ഖലീഫ, ജോര്‍ദ്ദാനിയന്‍ രാജാവ്, അബുദാബി കിരീടവകാശി, ഈജിപ്ഷ്യന്‍ പ്രസിഡണ്ട് എന്നിവര്‍ അത്താഴത്തിനായി ഒത്തു ചേര്‍ന്നു.

ഏറെ പ്രതീക്ഷയോടെയാണ് അറബ് ലോകത്തെ ജനങ്ങള്‍ രാഷ്ട്രത്തലവന്‍മാരുടെ ഒത്തു ചേരലിനെ നോക്കി കാണുന്നത്. സൗദി കോട്ടാരത്തിലെ അഡൈ്വസറായ സൗദ് അല്‍ ഖത്താനിയാണ് ഈ ചിത്രം തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്ത് വിട്ടത്. ചരിത്ര നിമിഷമെന്നാണ് ഈ ചിത്രങ്ങള്‍ക്ക് താഴെ ജനങ്ങള്‍ നല്‍കുന്ന കമന്റ്. രാഷ്ട്രത്തലവന്മാര്‍ക്ക് ഇടയില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദ്ദ അന്തരീക്ഷവും ഐക്യവും വളരെ പ്രതീക്ഷയോടെയാണ് അറബ് ജനതയും പ്രവാസ സമൂഹവും ഉറ്റു നോക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here