എല്ലാം മോദിയുടെ അറിവോടെയെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരുമായി നിസ്സഹകരണം തുടരുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ തീരുമാനം മോദിയുടെ അറിവോടെയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ലഫ്റ്റനന്റ് ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിക്കുന്നതിന് പിന്നിലും പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

‘ലഫ്റ്റനന്റ് ഗവര്‍ണറോ പ്രധാനമന്ത്രിയോ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുന്നില്ല. ഞങ്ങളുടെ പ്രശ്നങ്ങളിലും ഉന്നയിക്കുന്ന ചോദ്യങ്ങളിലും അവര്‍ക്ക് മറുപടിയില്ല. വളരെ ലളിതമായ ആവശ്യങ്ങളാണ് ഞങ്ങളുടേത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തോടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണ്.

ആരോഗ്യ, വിദ്യാഭ്യാസ, വൈദ്യുതി മേഖലകളില്‍ മികച്ച പ്രകടനം നടത്താന്‍ ഡല്‍ഹി സര്‍ക്കാരിനായിട്ടുണ്ട്. ഇവിടുത്തെ സ്‌കൂളുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബിജെപി ഭരിക്കുന്ന മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ എന്തുകൊണ്ടാണ് ഈ നേട്ടങ്ങള്‍ കാണാനാകാത്തതെന്ന് ജനങ്ങള്‍ ചോദിച്ചുതുടങ്ങി. ഇതാണ് കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളുമായി യുദ്ധം പ്രഖ്യാപിക്കാന്‍ കാരണം.’ കെജ്രിവാള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here