വൈറലായ ഈ ചിത്രം കണ്ണ് നനയിക്കും

ഡല്‍ഹി: ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങുകളില്‍ അഞ്ച് ദിവസം പ്രായമുള്ള മകളെയും എടുത്ത് സൈനിക വേഷത്തിലെത്തിയ ഭാര്യക്ക് സോഷ്യല്‍മീഡിയയുടെ ആദരം.

വ്യോമസേനയിലെ ഉദ്യോഗസ്ഥനായ വിങ് കമാന്‍ഡര്‍ ദുഷ്യന്ത് വാട്‌സ് അസമിലെ മജുലി ജില്ലയില്‍ കഴിഞ്ഞ 15 നുണ്ടായ വിമാനാപകടത്തിലാണ് കൊല്ലപ്പെട്ടത്. സൈന്യത്തില്‍ മേജറായ ഭാര്യ കുമുദ് ദോഗ്രക്ക് കുഞ്ഞ് ജനിച്ചിട്ട് വെറും അഞ്ച് ദിവസമേ ആയിട്ടുള്ളു.

എന്നാല്‍ ദുഷ്യന്തിന്റെ മരണാനന്തര ചടങ്ങില്‍ കുമുദ് പങ്കെടുത്തത് പൂര്‍ണ്ണമായും തന്റെ സൈനിക വേഷത്തില്‍ ആയിരുന്നു. കുമുദ് ദോഗ്രയുടെ ധീരതയെയും ആത്മനിയന്ത്രണത്തെയും ആത്മധൈര്യത്തെയും എടുത്തുപറയുകയാണ് സോഷ്യല്‍മീഡിയ.

സ്വന്തം കുഞ്ഞിനെ കാണാന്‍ സാധിക്കാതെ ജീവന്‍ വെടിഞ്ഞ ദുഷ്യന്തിന്റെ മൃതദേഹത്തിന് മുമ്പില്‍ നില്‍ക്കുന്ന കുമുദിന്റെ ചിത്രങ്ങള്‍ ലക്ഷക്കണക്കിന് ആളുകളാണ് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

തുണിയില്‍ പൊതിഞ്ഞ മകളേയും എടുത്തുകൊണ്ട് ഭര്‍ത്താവിന്റെ മൃതദേഹത്തിന് മുന്നില്‍ മറ്റ് സൈനികര്‍ക്കൊപ്പം മാര്‍ച്ച് ചെയ്ത് പോകുന്ന ദോഗ്രയുടെ ചിത്രം കണ്ണു നനയിക്കുന്നതാണ്.

രണ്ട് സീറ്റ് മാത്രമുള്ള സൈനിക വിമാനം ഫെബ്രുവരി 15 ന് പതിവ് പര്യടനത്തിനായി പോയതായിരുന്നു. എന്നാല്‍ വിമാനം അത്യാവശ്യമായി ഇറക്കുന്നതിനിടയില്‍ മണല്‍ തിട്ടയില്‍ തട്ടി തകര്‍ന്ന് വീഴുകയായിരുന്നു.

തീഗോളമായി മാറിയ വിമാനത്തില്‍ വെച്ച് തല്‍ക്ഷണം തന്നെ വിങ് കമാന്‍ഡര്‍മാരായ ദുഷ്യന്ത് വാട്‌സും ജയ് പോള്‍ സിംഗും മരിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here